മുന്‍കൂട്ടി ക്രമീകരിച്ച ആരാധന

ഒരു യാമപ്രാര്‍ഥന എങ്ങനെ അര്‍ഥവത്തായി നമുക്ക് ചൊല്ലാംനമസ്കാരക്രമത്തിലുള്ളത് നമുക്ക് ഉപയോഗിക്കാവുന്ന കീര്‍ത്തനങ്ങളുടെയുംവേദവായനകളുടെയുംപ്രാര്‍ഥനകളുടെയും മാതൃകകളാണ് എന്നു മനസിലാക്കുകസമയത്തിന്‍റെ ലഭ്യതയനുസരിച്ച്ഓരോ പ്രാവശ്യവും ഏതെല്ലാം കീര്‍ത്തനങ്ങളും വേദവായനകളും പ്രാര്‍ഥനകളും വേണം എന്നു തീരുമാനിക്കുകഇതുപോലുള്ള മറ്റ് കീര്‍ത്തനങ്ങളും വേദവായനകളും പ്രാര്‍ഥനകളും ചൊല്ലാനുള്ള സ്വാതന്ത്ര്യം എടുക്കുകഓരോ ദിവസത്തെയും യാമപ്രാര്‍ഥന വെറും ആവര്‍ത്തനമായും യാന്ത്രികമായും അധഃപതിക്കാതെ മറ്റ് ദിവസങ്ങളിലെ യാമപ്രാര്‍ഥനയില്‍ നിന്നു വ്യത്യസ്തമാകട്ടെഅശ്രദ്ധമായി ഉരുവിട്ടു തീര്‍ക്കുന്നതിന് പകരം പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും നമ്മുടെ ഹൃദയത്തില്‍ നിന്നു ഉയരട്ടെ.
ഇപ്പോള്‍ യാമപ്രാര്‍ഥനകള്‍ ആദിയോടന്തം നിന്നു കൊണ്ടാണ് ചൊല്ലുന്നത്അതിന്‍റെ ആവശ്യമുണ്ടോ എന്നു ചിന്തിക്കണംപ്രാര്‍ഥനകള്‍ നിന്നുകൊണ്ടും കീര്‍ത്തനങ്ങളും വേദവായനകളും ഇരുന്നുകൊണ്ടുമാകാംഅല്ലെങ്കില്‍ കീര്‍ത്തങ്ങള്‍ നിന്നുകൊണ്ടും വേദവായനകളും പ്രാര്‍ഥനകളും ഇരുന്നുകൊണ്ടുമാകാംഒരു പ്രഭാഷണം കേള്‍ക്കുവാന്‍ ആളുകള്‍ ഇരിക്കുന്നത് പോലെസെദ്റ എന്ന നീണ്ട ധ്യാനപ്രാര്‍ഥന ചൊല്ലുമ്പോഴും ഇരിക്കുന്നത് നല്ലതല്ലേ എന്നു ചിന്തിക്കണംഖൌമോ എന്ന സുറിയാനിവാക്കിന് നില്‍പ്പ് എന്നാണര്‍ഥംഅതിന്‍റെ അര്‍ഥം നിന്നു കൊണ്ട് വേണം ആ പ്രാര്‍ഥന പ്രാര്‍ഥിക്കുവാന്‍ എന്നാണെങ്കില്‍ മറ്റ് സമയങ്ങളില്‍ ഇരിക്കാം എന്നല്ലേ അര്‍ഥം?

ഒരിക്കല്‍ ഹ്യൂസ്റ്റന്‍ സെന്‍റ്തോമസ് പള്ളിയില്‍ വച്ച് യുവജനങ്ങള്‍ ഇതേപ്പറ്റി തൃശൂരിലെ മിലിത്തിയോസ് തിരുമേനിയോട് ചോദിച്ചതു ഓര്‍ക്കുന്നുആരാധനയില്‍ നില്‍ക്കേണ്ടത് എപ്പോഴെല്ലാം?  ഇരിക്കേണ്ടത് എപ്പോഴെല്ലാംഅദ്ദേഹം ഇപ്രകാരം മറുപടി നല്കിഒരാളുടെ മുമ്പില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ബഹുമാനത്തെയാണ് സൂചിപ്പിക്കുന്നത്എന്നാല്‍ അതുകൊണ്ടു ദേവാലയത്തില്‍ ഇരിക്കുമ്പോള്‍ നമുക്ക് ദൈവത്തോട് ബഹുമാനമില്ല എന്നു അര്‍ഥമാക്കേണ്ടതില്ലഇരുന്നാലും നിന്നാലും ദൈവസന്നിധിയില്‍ ബഹുമാനത്തോടെയാണ് നാം ആയിരിക്കുന്നത്ഏവന്‍ഗേലിയോന്‍ വായന പോലെയുള്ള പ്രധാന സന്ദര്‍ഭങ്ങളില്‍ എഴുന്നേറ്റ് നിന്നു ശ്രദ്ധിക്കുന്നതാണ് നമ്മുടെ രീതിഅങ്ങനെയെങ്കില്‍ അത്രത്തോളം പ്രാധാന്യമില്ലാത്ത മറ്റ് സന്ദര്‍ഭങ്ങളില്‍ നമുക്ക് ഇരിക്കാവുന്നതാണ്സുപ്രധാനസമയങ്ങളില്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുന്ന രീതിയായിരുന്നു മുമ്പ് ഉണ്ടായിരുന്നത്എന്നാല്‍ പില്‍ക്കാലത്ത് വളരെ ചുരുക്കമായി മാത്രം ഇരിക്കുന്ന ഒരു രീതി ഉണ്ടായിരിക്കുകയാണ്എപ്പോഴും നിന്നാല്‍ വളരെ നല്ലത് എന്ന ധാരണയാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്ഒരു മണിക്കൂര്‍ നേരം നടക്കുന്നതിനെക്കാള്‍ പ്രയാസകരമാണ് ഒരു മണിക്കൂര്‍ നേരം ഒറ്റ നില്‍പ്പ് നില്‍ക്കുന്നത്നല്ല ആരോഗ്യമുള്ളവര്‍ മാത്രമേ അങ്ങനെ നില്‍ക്കാവൂ എന്നാണ് എന്‍റെ അഭിപ്രായം.

ഇത് കേട്ടപ്പോള്‍ ഞാനോര്‍ത്തുആരാധനയില്‍ പങ്കെടുക്കുന്ന ജനമാണ് അങ്ങനെ ഒറ്റ നില്‍പ്പ് നില്‍ക്കുന്നത്വൈദികനും ശുശ്രൂഷകരും അങ്ങനെ ഒറ്റ നില്‍പ്പ് നില്‍ക്കുന്നില്ലഅവര്‍ നടക്കുകയും അങ്ങോട്ടുമിങ്ങോട്ടും തിരിയുകയും ഒക്കെ ചെയ്യുന്നുണ്ട്പ്രമേഹംരക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ ദീര്‍ഘനേരം ഒറ്റ നില്‍പ്പ് നില്‍ക്കുന്നത് അപകടകരമാണ്വേഗത്തില്‍ വിരസത ഉണ്ടാകും എന്ന കാരണം കൊണ്ട് ദീര്‍ഘനേരം ഒരേ നില്‍പ്പ് നില്‍ക്കുവാന്‍ കുട്ടികള്‍ക്കും പ്രയാസമാണ്ഇതൊക്കെ കണക്കിലെടുത്തുകൊണ്ടു പ്രധാനസമയങ്ങളില്‍ മാത്രം നിന്നാല്‍ മതിയാവും എന്ന പൂര്‍വികരീതിയിലേക്ക് മടങ്ങുന്നതാവും ഉചിതം.

ഓരോ യാമപ്രാര്‍ഥനയിലും ഉള്ളതെന്താണെന്ന് നാം കണ്ടുകീര്‍ത്തനങ്ങള്‍വേദഭാഗങ്ങള്‍പ്രാര്‍ഥനകള്‍ -- ഈ മൂന്നു കാര്യങ്ങളാണ് നമ്മുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്കൂടാതെ ഒരു ധ്യാനപ്രഭാഷണവും ഒരു യാമപ്രാര്‍ഥനയുടെ ഭാഗമാണെന്ന് ഊഹിക്കാംപിതാക്കന്‍മാര്‍ നമുക്ക് നല്കിയിരിക്കുന്ന മാതൃകകളായി വേണം അവയെ കാണുവാന്‍അവരുടെ ലിസ്റ്റ് അതുപോലെ തുടരണമെന്ന് പിതാക്കന്മാര്‍ ആഗ്രഹിച്ചിട്ടില്ലഅതിലുള്ളതെല്ലാം ചൊല്ലിക്കൊള്ളണമെന്നോ അതിലുള്ളത് മാത്രമേ ചൊല്ലാവൂ എന്നോ അവര്‍ പ്രതീക്ഷിച്ചു എന്നു കരുതാന്‍ വയ്യപിതാക്കന്മാര്‍ നല്കിയിരിക്കുന്ന മാതൃക ഉപയോഗിച്ച് മറ്റ് കീര്‍ത്തനങ്ങളുംവേദഭാഗങ്ങളുംപ്രാര്‍ഥനകളും ഉള്‍പ്പെടുത്തി നമ്മുടെ ആരാധനാക്രമങ്ങള്‍ പരിഷ്കരിക്കാവുന്നതാണ്.

പ്രഭാതപ്രാര്‍ഥനയ്ക്ക് മുമ്പായി ഒരു വൈദികന്‍ ഇപ്രകാരം പറയുന്നതായി സങ്കല്‍പ്പിക്കുക:
സഹോദരങ്ങളെ ഇന്ന് നാം ദൈവസന്നിധിയില്‍ ധ്യാനിക്കുവാനായി മൂന്നു വേദഭാഗങ്ങളും മൂന്നു കീര്‍ത്തനങ്ങളും ആണ് തെരഞ്ഞെടുത്തിട്ടുള്ളത്വേദഭാഗങ്ങള്‍ ഇവയാണ്: 51-ആം സങ്കീര്‍ത്തനം, 63-ആം സങ്കീര്‍ത്തനംകൂടാതെ ഏവന്‍ഗേലിയോന്‍കീര്‍ത്തനങ്ങള്‍ ഇവയാണ്മഹിമയോടക്കബറീന്നുദൈവമുയര്‍ത്ത്ഇന്നാള്‍ നിന്‍ കബറിങ്കല്‍ഇവയ്ക്കിടയില്‍ മൂന്നു പ്രാര്‍ഥനകളും ഉണ്ടാവുംഇവയെല്ലാം നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതിന് നാം പ്രത്യേകം ശ്രദ്ധിയ്ക്കണംനമ്മുടെ ബോധവും വിചാരവും ഹൃദയവും ദൈവസന്നിധിയില്‍ തന്നെ ആയിരിക്കണം.
ഇങ്ങനെ ഒരു മുഖവുരയോടെതെരഞ്ഞെടുത്ത പ്രാര്‍ഥനകളും ഗീതങ്ങളും വേദഭാഗങ്ങളും ചേര്‍ത്തു നമസ്കരിച്ചാല്‍ അത് അര്‍ഥവത്താകുംയാന്ത്രികമാകുകയില്ലവിരസതയും തോന്നുകയില്ല.

പെന്തിക്കോസ്തിദിവസം നമ്മുടെ പിതാക്കന്‍മാര്‍ ഏതാണ്ട് ഒരു ദിവസം കൊണ്ട് ചൊല്ലിയിരുന്ന കീര്‍ത്തനങ്ങളുംവായിച്ചിരുന്ന വേദഭാഗങ്ങളുംചൊല്ലിയിരുന്ന പ്രാര്‍ഥനകളുമാണ് ഇന്ന് നാം ഏതാണ്ട് ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് അതിശീഘ്രം ചൊല്ലിത്തീര്‍ക്കുന്നത്ഇത്രയേറെ കീര്‍ത്തനങ്ങളുംവേദവായനകളും പ്രാര്‍ഥനകളും ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ചൊല്ലിത്തീര്‍ക്കുമ്പോള്‍ അവ നമ്മുടെ ചൂണ്ടുകളില്‍ നിന്നല്ലാതെ ഹൃദയത്തില്‍ നിന്നുയരാനുള്ള സാധ്യത കുറവാണ്ഈ ശുശ്രൂഷാക്രമത്തിന് രൂപം നല്കിയ പിതാക്കന്മാര്‍ പരലോകത്തിലിരുന്നു കൊണ്ട് നമ്മുടെ ശുശ്രൂഷ കാണാനിടയായാല്‍ അവര്‍ക്ക് എന്താവും തോന്നുകഅവര്‍ രൂപം നല്കിയ പ്രാര്‍ഥനാക്രമങ്ങള്‍ നാമിന്ന് യാന്ത്രികമായി ഉരുവിടുന്നത് അവരെ സന്തോഷിപ്പിക്കുമോ എന്നു നാം ചിന്തിക്കേണ്ടതാണ്ഇന്നത്തെ മാറിയ പശ്ചാത്തലത്തില്‍ നമുക്ക് പെന്തിക്കോസ്തി ശുശ്രൂഷ എങ്ങനെ അര്‍ഥവത്തായി നടത്താന്‍ സാധിയ്ക്കും എന്നു ചിന്തിക്കേണ്ടതാണ്ഒരോ ശുശ്രൂഷയിലുമുള്ള ഏതെങ്കിലും രണ്ടു കീര്‍ത്തങ്ങളുംരണ്ടു വേദവായനകളുംരണ്ടു പ്രാര്‍ഥനകളും തെരഞ്ഞെടുത്ത് ചൊല്ലിയാല്‍ മൊത്തം കീര്‍ത്തങ്ങളും, 6 വേദവായനകളും, 6 പ്രാര്‍ഥനകളും ഉണ്ടാവുംഏതാണ്ട് ഒരു മണിക്കൂര്‍ കൊണ്ട് അര്‍ഥവത്തായിധ്യാനിച്ചുകൊണ്ടുനമുക്ക് ഈ ശുശ്രൂഷകളില്‍ പങ്കെടുക്കാനാവും.

ദുഖവെള്ളിനാളിലെ കീര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരേ ആശയങ്ങള്‍ തന്നെ അനേക തവണ ആവര്‍ത്തിക്കുന്നതായി കാണാംപല പിതാക്കന്മാര്‍ പല നൂറ്റാണ്ടുകള്‍ കൊണ്ട് എഴുതിയ ഗാനങ്ങളാണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്അതുകൊണ്ടാണ് ആവര്‍ത്തനങ്ങള്‍ വരുന്നത്ആരാധനാക്രമത്തില്‍ കൊടുത്തിരിക്കുന്ന എല്ലാ കീര്‍ത്തങ്ങളും ചൊല്ലുന്നതിന് പകരം അവയില്‍ നിന്നു തെരഞ്ഞെടുത്ത ചില കീര്‍ത്തനങ്ങള്‍ ചൊല്ലുന്നത് നന്നായിരിക്കുംഓരോ നമസ്കാരത്തിലും അഞ്ചു കീര്‍ത്തനങ്ങള്‍ എന്നു പരിമിതപ്പെടുത്തിയാല്‍ കീര്‍ത്തനങ്ങളുടെ എണ്ണം 52-ല്‍ നിന്നു 25 ആയി കുറയ്ക്കാംഓരോ നമസ്കാരത്തിലും മൂന്നു വേദവായനകള്‍ എന്നു പരിമിതപ്പെടുത്തിയാല്‍ അവ 44-ല്‍ നിന്നു 15 ആയി കുറയ്ക്കാംയാന്ത്രികമായി പുസ്തകത്തിലുള്ളതെല്ലാം ഉരുവിട്ടു തീര്‍ക്കുന്നതും തെരഞ്ഞെടുത്ത കീര്‍ത്തനങ്ങളുംവേദഭാഗങ്ങളുംപ്രാര്‍ഥനകളും അര്‍ഥവത്തായി ചൊല്ലുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ആറേഴു മണിക്കൂര്‍ നീളുന്നതാണ് നമ്മുടെ ദുഖവെള്ളിനാളിലെ ആരാധനഅത്രയും സമയം അതില്‍ ആദിയോടന്തം പങ്കെടുക്കാന്‍ പല കാരണങ്ങളാല്‍ സാധിക്കാത്തവര്‍ കാണുംഅങ്ങനെയുള്ളവര്‍ വരാതിരിക്കുകയോ വളരെ താമസിച്ചു വരികയോ ചെയ്യുംഅങ്ങനെയുള്ളവര്‍ക്ക് കുറ്റബോധം ഉണ്ടാക്കാതെ സ്ലീബാനമസ്കാരത്തില്‍ മാത്രം പങ്കെടുക്കത്തക്ക വിധം സൌകര്യം ചെയ്യുന്നത് നന്നായിരിക്കുംസ്ലീബാനമസ്കാരം കൃത്യമായി എപ്പോള്‍ ആരംഭിക്കുമെന്നും എപ്പോള്‍ അവസാനിക്കുമെന്നും മുന്‍കൂട്ടി പരസ്യപ്പെടുത്തുകയും ആ സമയങ്ങള്‍ കൃത്യമായി പാലിക്കുകയും വേണംഇതുപോലുള്ള സംവിധാനം നമ്മുടെ മറ്റ് നീണ്ട പെരുനാളുകളിലും ഉണ്ടാകുന്നത് നല്ലതാണ്.

വിവാഹാരാധനാക്രമത്തില്‍ മൊത്തമുള്ളത് 17 പ്രാര്‍ഥനകളുംമൂന്നു വേദവായനകളും, 17 ലധികം കീര്‍ത്തനങ്ങളുമാണ്വിവാഹസദ്യക്ക് വേണ്ടി അക്ഷമരായി കാത്തുനില്‍ക്കുന്ന ജനത്തിന്‍റെ സാന്നിധ്യത്തില്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ കൊണ്ട് വൈദികനും ശുശ്രൂഷകരും ഗായകസംഘവും ചേര്‍ന്ന് ഇതെല്ലാം ചൊല്ലിത്തീര്‍ക്കുന്നുവിവാഹാരാധനയില്‍ ജനം അര്‍ഥവത്തായി പങ്കെടുക്കത്തക്കവണം പലതരം പരിഷ്കാരങ്ങള്‍ വരുത്താന്‍ സാധിയ്ക്കും.
  1. ആരാധനാക്രമത്തിലുള്ളത് വിവാഹാരാധനയില്‍ ചൊല്ലാവുന്ന പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണെന്ന് മനസിലാക്കി അവയില്‍ നിന്നു തെരഞ്ഞെടുത്ത പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും ചൊല്ലുന്ന രീതി ഉണ്ടാകണംആരാധനാക്രമത്തിലുള്ളതെല്ലാം ഉരുവിടുന്നതാണ് ആരാധന എന്ന ധാരണ മാറണംപ്രാര്‍ഥനകളും കീര്‍ത്തനങ്ങളും അര്‍ഥമറിഞ്ഞ് ചൊല്ലുവാന്‍ ജനത്തെ സഹായിക്കണം.
  2. ജനം ആദിയോടന്തം നില്‍ക്കുന്നതിന് പകരം ഇടയ്ക്കിടെ ഇരിക്കുകയും ചെയ്യുന്നത് നല്ലതാണ്.ഒന്നുകില്‍ കീര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ പ്രാര്‍ഥനകള്‍ ഇരുന്നുകൊണ്ടുആകാം.
  3. മോതിരം വാഴ്വ് വിവാഹനിശ്ചയത്തെയാണ് കുറിക്കുന്നത്എങ്കില്‍ മോതിരം വാഴ്വിന്‍റെ ആരാധന വിവാഹനിശ്ചയത്തിന്‍റെ ദിവസം തന്നെ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
    ഇങ്ങനെ ചില ചെറിയ ഭേദഗതികളിലൂടെ ജനം മുഴുവനും അര്‍ഥവത്തായി ആരാധനയില്‍ പങ്കെടുക്കുവാന്‍ ഇടയാകുമെങ്കില്‍ അത് നല്ലതല്ലേ എന്നു സന്മനസ്സുള്ളവരെല്ലാം ചിന്തിച്ച് പോകുംയേശുതമ്പുരാന്‍ ശബത്തിനെക്കുറിച്ച് പറഞ്ഞത് പോലെആരാധന മനുഷ്യനു വേണ്ടിയാണ്മനുഷ്യന്‍ ആരാധനക്ക് വേണ്ടിയല്ല.
കുര്‍ബാന
കുര്‍ബാന തുടങ്ങുന്ന സമയം പോലെ തീരുന്ന സമയം മുന്‍കൂട്ടി തീരുമാനിക്കാന്‍ സാധിക്കാത്തതിന് കാരണം പ്രധാനമായും താഴെപ്പറയുന്ന നാലു കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന സമയത്തിലും നീളുന്നതാണ്: 1. വൈദികന്‍റെ പ്രഭാഷണം 2. അറിയിപ്പുകള്‍ 3. കുര്‍ബാനാനുഭവം 4. പ്രത്യേക ശുശ്രൂഷകള്‍.
1. അന്നന്നത്തെ വേദവായനയുടെ പ്രസക്തിയെപ്പറ്റി നന്നായി തയാറാക്കിയ ഒരു പ്രഭാഷണം അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ നടത്തുന്നതാവും നല്ലത്അതും ഏവന്‍ഗേലിയോന്‍ വായന കഴിഞ്ഞാലുടനെയാവുന്നത് ഏറ്റവും നല്ലത്കുര്‍ബാനയ്ക്ക് ഇടയിലുള്ള പ്രഭാഷണം അതിലും നീളുന്നത് ഭംഗിയല്ലപ്രാര്‍ഥനായോഗങ്ങളിലും പഠന പരിപാടികളിലും മറ്റും നീണ്ട പ്രഭാഷണങ്ങള്‍ ആകാംനന്നായി തയ്യാറാക്കിയ ഒരു ചെറിയ പ്രഭാഷണം നീണ്ട ഒരു പ്രഭാഷണത്തെക്കാളും ജനഹൃദയങ്ങളെ സ്പര്‍ശിക്കുവാന്‍ ശക്തമാണ്.
2. അറിയിപ്പുകള്‍ക്കു ആഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയം എടുക്കുന്നത് ശരിയല്ലഎല്ലാവരും അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകളും കല്‍പനകളും മാത്രം കുര്‍ബാനമദ്ധ്യേ നല്‍കുന്നതാണ് ഭംഗിപല അറിയിപ്പുകളും നോട്ടിസ് ബോര്‍ഡില്‍ ഇടാവുന്നതേയുള്ളൂഒരു ആത്മീക പ്രസ്ഥാനത്തിനു വേണ്ടിയുള്ള അറിയിപ്പുകളും കല്‍പനകളും ആ പ്രസ്ഥാനത്തിന്‍റെ യോഗത്തില്‍ വായിച്ചാല്‍ മതിയാവുംപൊതുവായി എല്ലാവരും കേള്‍ക്കെ വായിക്കണമെന്നില്ല.
3. അനുഭവിച്ചീടുന്നോര്‍ക്കായി അനുഷ്ഠിക്കുന്നീ കുര്‍ബാന എന്ന ധാരണ ശക്തമായി വരുന്നത് കൊണ്ട് കുര്‍ബാന അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്എന്നാല്‍ നിലവിലുള്ള സംവിധാനം എല്ലാവര്‍ക്കും കുര്‍ബാന അനുഭവിക്കാന്‍ സാധിക്കുന്ന തരത്തിലല്ലഒരു വൈദികന്‍ 250 പേര്‍ക്കു കുര്‍ബാന കൊടുക്കുന്നത് ശ്രമകരമാണ്വളരെ സമയം വേണ്ടി വരുന്നതുമാണ്ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഇതയും പേര്‍ക്കു കുര്‍ബാന കൊടുക്കാന്‍ സാധിയ്ക്കും എന്നുള്ളത് സഭാനേതൃത്വം ആലോചിച്ചു തീരുമാനിക്കേണ്ട ഒരു വിഷയമാണ്എല്ലാവരും കുര്‍ബാന അനുഭവിച്ചിരുന്ന ആദ്യനാളുകളില്‍ എങ്ങനെയാണ് ഇത് ചെയ്തിരുന്നത് എന്നും എല്ലാവരും കുര്‍ബാന അനുഭവിക്കുന്ന മറ്റ് സഭകളില്‍ ഇത് എങ്ങനെയാണ് നടത്തുന്നത് എന്നും പഠിക്കുകയും അതിന്‍റെ വെളിച്ചത്തില്‍ കുര്‍ബാന അനുഭവം സമയബദ്ധിതമായും കാര്യക്ഷമമായും നടത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നത് നന്നായിരിക്കുംഎത്ര ആളുകള്‍ കുര്‍ബാന അനുഭവിക്കുവാന്‍ ഉണ്ടെങ്കിലും പത്തു മിനിറ്റിനുള്ളില്‍ അത് ചെയ്യത്തക്ക സംവിധാനം നാം കണ്ടെത്തണംകുര്‍ബാനയുടെ ആരംഭത്തില്‍ എല്ലാവരുടെയും തലയില്‍ കൈ വച്ച് പാപമോചന പ്രാര്‍ഥന ചൊല്ലുന്നതിന് സമയം എടുക്കുംഎല്ലാവര്‍ക്കും വേണ്ടി പൊതുവായി പാപമോചന പ്രാര്‍ഥന ചൊല്ലിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകുംവേണമെങ്കില്‍ പ്രാര്‍ഥന പൊതുവായി ചൊല്ലിയ ശേഷം ഓരോരുത്തരുടെ നെറ്റിയിലും കുരിശുവരച്ചു സമയം ലാഭിക്കാംകുര്‍ബാനക്കുള്ളില്‍ പാപമോചന പ്രാര്‍ഥന (ഹൂസോയോഉള്ളതു കൊണ്ട് അതിന്‍റെ പോലും ആവശ്യമില്ല എന്നു ചിന്തിക്കുന്നവരുണ്ട്.
4. പ്രത്യേക ശുശ്രൂഷകള്‍ കുര്‍ബാനയ്ക്ക് ഇടയില്‍ നടത്തുമ്പോള്‍ കുര്‍ബാനയ്ക്ക് അത്രയും ദൈര്‍ഘ്യം കൂടുംഉദാഹരണത്തിന് പെന്തികോസ്തിയുടെ പ്രത്യേക ശുശ്രൂഷ ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്അത് കുര്‍ബാനയ്ക്കിടയില്‍ വരുമ്പോള്‍ സാധാരണ 10 മണിക്ക് അവസാനിക്കുന്ന കുര്‍ബാന 11:45 നേ അവസാനിക്കൂഇത്രയും നേരം കൂടി ദേവാലയത്തില്‍ ചെലവിടാന്‍ താല്‍പര്യമോ സമയമോ ഇല്ലാത്തവര്‍ പലരും കാണുംഇങ്ങനെയുള്ള വിശേഷ ദിവസങ്ങളില്‍ അങ്ങനെയുള്ളവര്‍ പള്ളിയില്‍ വരാതിരിക്കുകയോ വളരെ താമസിച്ചു വരികയോ ചെയ്യുംഈ അടുത്ത കാലത്ത് ഞാന്‍ സംബന്ധിച്ച ചെറുപ്പക്കാരുടെ ഒരു പഠനപരിപാടിയില്‍ ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച ഉണ്ടായിഈ പ്രശ്നത്തിന് രണ്ടു തരത്തിലുള്ള പരിഹാരം അവരില്‍ ചിലര്‍ നിര്‍ദേശിച്ചുഒന്നുകില്‍ 10 മണിക്ക് തന്നെ പതിവുപോലെ കുര്‍ബാന അവസാനിപ്പിച്ച ശേഷം താല്പര്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടു പെന്തിക്കോസ്തിയുടെ ശുശ്രൂഷ നടത്തുകഅല്ലെങ്കില്‍ പെന്തിക്കോസ്തി ശുശ്രൂഷയിലെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കി കഴിവതും ചുരുക്കുക.
ജനനപ്പെരുനാള്‍പെന്തിക്കോസ്തിഓശാന തുടങ്ങിയ ദീര്‍ഘമായ ശുശ്രൂഷകള്‍ ഉള്ള പെരുന്നാള്‍ ദിവസങ്ങളില്‍ കുര്‍ബാനയുടെ നീളം അല്‍പം കുറയ്ക്കുന്നത് നല്ലതാണ്ഉദാഹരണത്തിന്ദുഖവെള്ളിനാളില്‍ ജനനപ്പെരുനാള്‍ വന്നാല്‍ അന്ന് കുര്‍ബാന നടത്തിയ ശേഷം വേണം ദുഖവെള്ളിനാളിലെ നമസ്കാരം ചൊല്ലാന്‍ എന്നാണ് നിബന്ധനവിശുദ്ധ കുര്‍ബാന ചുരുക്കുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്നീണ്ട ധൂപപ്രാര്‍ഥനയുടെ സ്ഥാനത്ത് ഒരു ഗീതം മാത്രം ചൊല്ലി അത് ചുരുക്കുന്ന രീതി ചിലപ്പോഴെല്ലാം കാണാനിടയായിട്ടുണ്ട്വടക്ക് വശത്തെ ശ്ലീഹാവായന വേണ്ടെന്ന് വയ്ക്കാറുണ്ട്കുര്‍ബാനയ്ക്കിടയ്ക്ക് ധാരാളം കീര്‍ത്തനങ്ങള്‍ ചൊല്ലുന്നുണ്ട്കുര്‍ബാന ചുരുക്കി ചൊല്ലേണ്ടപ്പോള്‍ ഈ കീര്‍ത്തനങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടു കുര്‍ബാന ചുരുക്കാവുന്നതാണ്അവയ്ക്കു പകരം ഗദ്യം ഉപയോഗിക്കാംആറ് തുബ്ദേനുകളുടെ സ്ഥാനത്ത് അര്‍ത്ഥം ലോപിക്കാതെ തന്നെ അവയുടെ രത്നച്ചുരുക്കമായ ഒരു തുബ്ദെന്‍ ചൊല്ലുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്വേദവായനകള്‍ ചുരുക്കാംപാപമോചനപ്രാര്‍ഥനയും സെദറയും അര്‍ത്ഥം ലോപിക്കാതെ ചുരുക്കാവുന്നതാണ്ഇങ്ങനെ ചുരുക്കാവുന്നതെല്ലാം ചുരുക്കുകയും ഒഴിവാക്കാവുന്നതെല്ലാം ഒഴിവാക്കിയും ഒരു കുര്‍ബാനക്രമം വിശേഷാല്‍ കുര്‍ബാനയ്ക്ക് വേണ്ടി ചുമതലപ്പെട്ടവര്‍ രൂപപ്പെടുത്തുന്നത് സൌകര്യപ്രദമായിരിക്കും.
മലയാളത്തില്‍ ഒരു പ്രാര്‍ഥന ചൊല്ലിയ ശേഷം അതിന്‍റെ അവസാനത്തെ ഒന്നോ രണ്ടോ വാക്കുകള്‍ സുറിയാനിയില്‍ ആവര്‍ത്തിക്കുന്ന രീതി വൈദികരുടെ ഇടയില്‍ വളരെ വ്യാപകമാണ്ചിലപ്പോള്‍ ആരംഭത്തില്‍ ചില സുറിയാനി വാക്കുകള്‍ ചൊല്ലിയ ശേഷം മലയാളത്തില്‍ മുഴുവന്‍ പ്രാര്‍ഥന ചൊല്ലുന്നതും കേള്‍ക്കാറുണ്ട്ചില ഉദാഹരണങ്ങള്‍:
താന്‍ കല്‍പ്പിച്ചരുളിചെയ്തു ...... ആദാമോ ദോസെനോ
അപ്രകാരം തന്നെ ...... കൊടുത്തു ..... വാല്‍ ഹായെ ദല്‍ ഓലം ഒല്‍മീന്‍
സേലൂന്‍ ബസ്ലോമോ ..... എന്‍റെ സഹോദരരും വാല്‍സല്യമുള്ളവരുമെ
ഹൂബോ.... പിതാവായ ദൈവത്തിന്‍റെ സ്നേഹവും
ഇത് അനാവശ്യവും സമയം കൂടുതല്‍ സമയം വേണ്ടിവരുന്നതുമായ ഒരു സംഗതിയാണെന്ന് മനസിലാക്കി ഒഴിവാക്കുന്നത് നന്നായിരിക്കും.

കുമ്പസാരം
പടിഞ്ഞാറന്‍ നാടുകളില്‍ ഇന്ന് നിലവിലിരിക്കുന്ന കൌണ്‍സിലിങ്ങ് എന്ന ചെലവേറിയ ഏര്‍പ്പാടിന് പകരമായി ആര്‍ക്കും ലഭ്യമായചെലവു കുറഞ്ഞഒരു കൌണ്‍സിലിങ്ങായി കുമ്പസാരത്തെ കരുതുന്നതില്‍ തെറ്റുണ്ടാവില്ല.
വന്ദ്യനായ ജേക്കബ് കുര്യന്‍ അച്ചനാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്നന്നായി കൌണ്‍സിലിങ്ങ് കൊടുക്കുന്നതിനു പട്ടക്കാര്‍ പരിശീലനം നേടുന്നതോടൊപ്പം ഇതിന്‍റെ പ്രാധാന്യവും പ്രയോജനവും ആളുകള്‍ മനസിലാക്കുകയും വേണംഅങ്ങനെ വരുമ്പോള്‍ ക്രമേണ കൂടുതല്‍ ആളുകള്‍ കുമ്പസാരിക്കുന്ന രീതി സംജാതമാകും.
എല്ലാവരും ചെയ്യേണ്ടതായ (obligatory) ഒരു കൂദാശയായി കുമ്പസാരം കരുതപ്പെട്ടിരുന്നില്ലഅത് വേണ്ടവര്‍ക്ക് വേണ്ടപ്പോള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുഅത് optional ആയിരുന്നുഎന്നാല്‍ പില്‍ക്കാലത്ത് കുര്‍ബാന ഭക്ഷിക്കുന്നതിന്‍റെ ഒരു നിബന്ധനയായി കുമ്പസാരം മാറിയത് പടിഞ്ഞാറന്‍ സഭകളുടെ സ്വാധീനം കൊണ്ടാണെന്ന് അതെക്കുറിച്ച് അറിവുള്ളവര്‍ പറയുന്നുകിഴക്കന്‍ സഭയുടെ പാരമ്പര്യത്തില്‍ അങ്ങനെയല്ലായിരുന്നത്രേകുര്‍ബാനയിലെ ഹൂസോയോ പ്രാര്‍ഥന (എങ്കിലോ പുണ്യമാക്കുന്നവനും-- എന്ന് തുടങ്ങുന്നത്പാപമോചനത്തിന് വേണ്ടിയുള്ള അപേക്ഷയാണ്വാസ്തവം അതായിരിക്കെ കുര്‍ബാന ഭക്ഷിക്കുന്നതിനു കുമ്പസാരമോ അതിന്‍റെ ഒരു ഹൃസ്വരൂപമായ ഹൂസ്സോയോ പ്രാപിക്കലോ ആവശ്യമില്ലെന്ന് അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി അഭിപ്രായപ്പെടുന്നു.
റോമന്‍ കത്തോലിക്ക സഭയില്‍ കുമ്പസാരം കുര്‍ബാന അനുഭവിക്കുന്നതിന് ഒരു നിബന്ധനയായിരുന്നുആളുകള്‍ പാപങ്ങള്‍ എറ്റു പറയുന്നതു വൈദികനോടാണെന്നും പാപങ്ങള്‍ ക്ഷമിക്കുന്നത് വൈദികനാണെന്നും ഒക്കെ വിശ്വസിക്കപ്പെട്ടിരുന്നുആ പശ്ചാത്തലത്തിലാണ് നവീകരണ സഭകള്‍ കുമ്പസാരം തന്നെ വേണ്ടെന്ന് വച്ചത്ദൈവമാണ് പാപങ്ങള്‍ ക്ഷമിക്കുന്നത്അതുകൊണ്ടു ദൈവത്തോടാണ് പാപങ്ങള്‍ എറ്റു പറയേണ്ടത് എന്നീ ധാരണകളുടെ അടിസ്ഥാനത്തിലാണ് നവീകരണ സഭകള്‍ അങ്ങനെ ചെയ്തത്കിഴക്കന്‍ സഭകള്‍ വൈദികനെ കണ്ടത് ദൈവത്തിന് പകരമായിട്ടല്ലപാപം ഏറ്റു പറയേണ്ടത് ദൈവത്തോടാണെന്നും പാപം ക്ഷമിക്കുന്നതു ദൈവമാണെന്നും ഉള്ള കാര്യത്തില്‍ കിഴക്കന്‍ സഭകള്‍ക്ക് മറിച്ചൊരു ധാരണ ഉണ്ടായിട്ടില്ലഅനുതപിക്കുവാനും ദൈവത്തിങ്കലേക്കു തിരിയുവാനും ഒരാളെ സഹായിക്കുകയാണ് വൈദികന്‍ ചെയ്യുന്നത്‍അനുതപിക്കുന്ന ഒരാളോട് ദൈവം നിന്‍റെ പാപങ്ങള്‍ ക്ഷമിക്കുന്നു എന്നും വൈദികന്‍ അറിയിക്കാറുണ്ട്നിന്‍റെ പാപങ്ങള്‍ മോചിക്കുന്നു എന്ന് വൈദികന്‍ പറഞ്ഞാലും അത് ദൈവത്തിന് പകരമായല്ലദൈവത്തിന്‍റെ പ്രതിനിധി എന്ന നിലയിലാണ്..
നമ്മുടെ ഭരണഘടനയനുസരിച്ച് ഒരു ഇടവകയിലെ മാമോദീസ കൈക്കൊണ്ട എല്ലാ വിശ്വാസികള്‍ക്കും ഇടവക അംഗത്വമുണ്ട്എന്നാല്‍ ഇടവക പൊതുയോഗ അംഗത്വത്തിനു അത് മാത്രം പോരഅവര്‍ 21 വയസ്സ് തികഞ്ഞവരായിരിക്കണംമാത്രവുമല്ലഅവര്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും കുമ്പസാരിച്ചു കുര്‍ബാന അനുഭവിച്ചവരായിരിക്കണംഈ ആവശ്യത്തിനു വേണ്ടി ഒരു കുമ്പസ്സാര രജിസ്ടര്‍ പള്ളിയില്‍ സൂക്ഷിക്കയും വേണംഈ അടുത്ത കാലം വരെ അവര്‍ പുരുഷന്മാരായിരിക്കണം എന്നും നിബന്ധന ഉണ്ടായിരുന്നുആ നിബന്ധന എടുത്തു കളഞ്ഞതിലൂടെ നാം കാലഘട്ടത്തിനനുസരിച്ചു പുരോഗമിക്കുന്ന ഒരു സമൂഹമാണെന്നു തെളിയിച്ചിരിക്കുന്നുഅവര്‍ 21 വയസ്സ് തികഞ്ഞവരായിരിക്കണം എന്ന നിബന്ധന ന്യായമാണെന്ന് സമ്മതിക്കണംഎന്നാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുമ്പസ്സാരിച്ചു കുര്‍ബാന അനുഭവിച്ചവരായിരിക്കണം എന്ന നിബന്ധന ചിലര്‍ക്കെങ്കിലും അല്പം ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം.
ആ നിയമത്തില്‍ കുമ്പസാരം obligatory ആണ്മനസില്ലാമനസോടെയാണെങ്കിലും അത് ചെയ്യണമെന്ന് സഭാനിയമം നിഷ്കര്‍ഷിക്കുന്നുഭദ്രാസനതലത്തിലും സഭാതലത്തിലും നടക്കുന്ന പൊതുയോഗങ്ങള്‍ക്ക് ഇങ്ങനെ ഒരു നിബന്ധന ഇല്ലാതിരിക്കെ ഇടവകതലത്തില്‍ മാത്രം എന്താണ് ഈ നിയമത്തിന്‍റെ ആവശ്യവും പ്രസക്തിയും എന്ന ചോദ്യം തള്ളിക്കളയാനാവില്ല.
ഇടവകഭരണം നടത്തുന്ന വികാരിയോടു ചിലര്‍ക്കെങ്കിലും ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാകാംഅങ്ങനെയുള്ളവര്‍ക്ക് പുരോഹിതന്‍റെ മുമ്പില്‍ മുട്ടുകുത്തി ദൈവത്തോടെന്നവിധം പാപങ്ങള്‍ ഏറ്റു പറയാന്‍ വിഷമമാവും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോഅങ്ങനെയുള്ളവരെ കുമ്പസാരനിബന്ധന വച്ച് പൊതുയോഗത്തില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം ഉണ്ടാകാന്‍ സാധ്യതയുണ്ട്പല ഇടവകകളിലും ഒട്ടേറെ ആളുകള്‍ ഇടവക പൊതുയോഗത്തില്‍ സംബന്ധിക്കാതെ മാറിനില്‍ക്കുന്നതിനു ഈ നിബന്ധന തടസമാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്എത്രയും കൂടുത്താല്‍ ആളുകളെ ഇടവകപ്പൊതുയോഗത്തില്‍ പങ്കെടുപ്പിക്കുകയായിരിക്കണം ലക്ഷ്യമാക്കേണ്ടത്.
ഉദയംപേരൂര്‍ സുന്നഹദോസോടു കൂടിയാവാം നമ്മുടെ നാട്ടില്‍ കുമ്പസാരം കുര്‍ബാനാനുഭവത്തിന്‍റെയും പൊതുയോഗത്തില്‍ സംബന്ധിക്കുന്നതിന്‍റെയും ഒരു നിബന്ധനയായത്കുമ്പസാരം ആളുകള്‍ സ്വമാനസാലെ ചെയ്യേണ്ടതാണ്ആളുകളുടെ മേല്‍ നിയമം കൊണ്ട് അടിച്ചേല്‍പ്പിക്കേണ്ടതല്ലകുമ്പസാരം മനുഷ്യന്‍റെ നന്മയ്ക്ക് വേണ്ടിയുള്ളതാണ്അല്ലാതെ മനുഷ്യന്‍ കുമ്പസാരത്തിന് വേണ്ടിയല്ല.

വളരെ ഔപചാരികതയോടെ ചെയ്യുന്ന ഒരു അനുഷ്ഠാനമാണ് കുമ്പസാരംവൈദികന്‍റെ മുന്നില്‍ മുട്ടുകുത്തി ഇരിക്കുകയും മറ്റും വേണംവൈദികനോടു ഹൃദയം തുറന്നു സംസാരിക്കുവാന്‍ ചിലക്കെങ്കിലും ഈ ഔപചാരികത (formality) തടസമാകുന്നെങ്കില്‍ അവര്‍ക്ക് വേണ്ടി കുമ്പസാരത്തിന്‍റെ ഒരു അനൌപചാരിക (informal) രൂപം പ്രയോഗത്തില്‍ വരുത്തുന്നത് നന്നായിരിക്കുംഅനൌപചാരിക രൂപത്തിന് കൌണ്‍സെലിങ് എന്നു പേര് വിളിക്കാംഇടവകയിലെ പ്രായവും പക്വതയും ഉള്ള ചില സ്ത്രീപുരുഷന്മാരെയും കൌണ്‍സലിങ് നല്‍കുന്നതിന് ചുമതലപ്പെടുത്താവുന്നതാണ്കൌണ്‍സലിങ് വേണ്ടവര്‍ക്ക് അത് നല്കുകകുമ്പസാരം വേണ്ടവര്‍ക്ക് അത് നല്കുകരണ്ടും വേണ്ടവര്‍ക്ക് രണ്ടും നല്കുകതെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകള്‍ക്ക് വിട്ടുകൊടുക്കുകഇതൊന്നും ആരെയും അടിച്ചേല്‍പ്പിക്കാനുള്ളതല്ല 

No comments:

Post a Comment