ചില കുഞ്ഞുപ്രാര്‍ഥനകള്‍


കൂടെയുള്ള ഒരു സുഹൃത്തിനോട് ഹൃദയം തുറക്കാന്‍ നമുക്ക് കാലവും നേരവും നോക്കേണ്ടതില്ലദൈവം തമ്പുരാനോട് ഹൃദയം തുറക്കുന്നതിനും നാം നേരവും കാലവും നോക്കേണ്ടതില്ലമനസില്‍ വരുന്നതെന്തും ഏത് നേരത്തും ഒട്ടും മറയ്ക്കാതെ തുറന്നു പറയാന്‍ നമുക്ക് സാധിക്കണംഅതിനു നമ്മെ സഹായിക്കുന്ന ചില ഗാനശകലങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇവ ഉപയോഗിക്കാംസന്ദര്‍ഭമനുസരിച്ച് ഹൃദയത്തില്‍ നിന്നു ഇവ ഉയരണംവേദപുസ്തകത്തില്‍ നിന്നാണ് ഈ വരികളെല്ലാം.

മുതല്‍ വരെയുള്ള ഗാനങ്ങള്‍ അന്‍പുടയോനെ നിന്‍ വാതില്‍ എന്ന ഗാനത്തിന്‍റെ രീതിയില്‍ ചൊല്ലാം. 5 മുതല്‍ വരെയുള്ള ഗാനങ്ങള്‍ മലയാളത്തിലെ വളരെ സാധാരണമായ കാകളി വൃത്തത്തില്‍ ചൊല്ലാം.

1. 
പഠിക്കുവാന്‍ പുസ്തകം തുറക്കുമ്പോള്‍
എന്നുള്ളില്‍ സൃഷ്ടിച്ചാലും 
നിര്‍മലമായീടും ഹൃദയം
പുതുതാക്കീടണമേ ദേവാ 
സ്ഥിരമായോരാത്മാവിനെയും

2. 
ആഹാരം കഴിക്കുമ്പോള്‍
കര്‍ത്താവേ കരുണാപൂര്‍വം 
നല്‍കിയതാമീയാഹാര
ത്തിന്നായ് ഹൃദയത്തില്‍ നിന്നും 
നന്ദി കരേറ്റീടുന്നടിയാര്‍

3. 
ഭയം നേരിടുന്ന വേളയില്‍
നീയെന്‍ വെളിച്ചവും രക്ഷയുമെ
ആരെ ഭയന്നു ഞാന്‍ ജീവിക്കേണ്ടു
നീയെന്‍റെ ജീവന്‍റെ ബലമത്രേ
എന്‍ഹൃദയം ഭയപ്പെടുകയില്ല 

കൂരിരുള്‍ മൂടിയ പാതയതില്‍
ഏകനായ് നീങ്ങേണ്ടി വന്നുവെന്നാല്‍
ഒട്ടും ഭയപ്പെടില്ലുള്ളമെന്‍റെ
നല്ലിടയന്‍ കൂടെയുള്ളതിനാല്‍

ഏകനായല്ല നീ യാത്ര ചെയ്വൂ
സര്‍വേശന്‍ നിന്നുടെ കൂടെയുണ്ട്
നിന്നുടെ കാലൊന്ന് തെറ്റിയെന്നാല്‍
പെട്ടന്നു താങ്ങി നിര്‍ത്തീടുമവന്‍

4. 
ധ്യാനിക്കുമ്പോള്‍
ഒരു കാര്യം മാത്രമപേക്ഷിപ്പു ഞാന്‍
അതുമാത്രമെന്നുള്ളം വാഞ്ഛിക്കുന്നേ
നിന്‍ മഹാ സൌന്ദര്യം ദര്‍ശിക്കുവാന്‍
എന്നും നിന്‍ മന്ദിരത്തില്‍ ധ്യാനിക്കുവാന്‍ 

5. വേദപുസ്തകം വായിക്കുമ്പോള്‍
നിന്‍ പ്രമാണത്തിലെ അദ്ഭുതങ്ങള്‍ കാണ്മാന്‍
എന്നുടെ കണ്‍കള്‍ തുറക്കണമേ 

നിന്‍ പ്രമാണങ്ങളെന്‍ കാലിന് ദീപവും
എന്‍ വഴികള്‍ക്ക് പ്രകാശവുമേ 

നിന്‍ പ്രമാണങ്ങള്‍ മറക്കില്ലൊരിക്കലും
ജീവിതത്തിന്നടിസ്ഥാനമവ

6. 
ദൈവത്തിന് നന്ദി
യാഹിന് സ്തോത്രം ചെയ്വിന്‍ അവന്‍ നല്ലവന്‍
തന്‍ ദയ എന്നേയ്ക്കുമുള്ളതല്ലോ 

7. ആശ്രയം ദൈവത്തില്‍ മാത്രം
ആശ്രയം മര്‍ത്യരില്‍ വയ്പ്പതിനെക്കാളും
യാഹില്‍ വയ്ക്കുന്നത് ശേഷ്ടമത്രേ
ആശ്രയം വയ്ക്കുവാന്‍ സമ്പന്നരാം പ്രഭു
ക്കന്മാരിലും ഭേദം യാഹ് തന്നെ

8. 
കരുണയ്ക്കായി
നാഥാ ചെയ് കരുണ (3)
O Lord have mercy (3)
കുറിയേലായിസോന്‍ (3)
മോറാന്‍ എസ്രഹാം അലൈന്‍ (3)
 
9. താഴ്മ തരണമേ (പ്രാര്‍ഥന കേള്‍ക്കണമേ എന്ന രീതി)
ക്രിസ്തുവിന്‍ ഭാവം തന്നെ അടിയാര്‍ക്കും
തന്നിടണേ പിതാവേ

No comments:

Post a Comment