നമ്മുടെ ചില പ്രാര്‍ഥനകളുടെ ആശയവിവര്‍ത്തനം


അനുഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നവനെ
അനുഗ്രഹങ്ങളുടെ ഉറവിടമായ കര്‍ത്താവേ പുനരുഥാനനാളില്‍ അങ്ങയുടെ സൃഷ്ടിയെ അവിടുന്നു പുതുതാക്കണമേഅങ്ങയില്‍ ആശ്രയിച്ചു നിദ്രപ്രാപിച്ചു അങ്ങയുടെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരെ അവിടുന്നു ആശ്വസിപ്പിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേഅബ്രഹാംഇസഹാക്യാക്കോബ് എന്നിവരോടൊപ്പം അവര്‍ക്ക് സ്ഥാനം നല്‍കണമേഒരിക്കല്‍ വന്നവനുംഇനിയും വരുവാനിരിക്കുന്നവനും വാങ്ങിപ്പോയവരെ ഉയര്‍പ്പിക്കുന്നവനും ആയ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍ എന്നു സജീവരും വാങ്ങിപ്പോയവരും ഒരുമിച്ച് ഉച്ചത്തില്‍ ഘോഷിക്കുമാറാകണമേ.
മോറാനേശുമശിഹാ നിന്‍റെ കരുണയുടെ വാതില്‍
യേശുതമ്പുരാനെഅങ്ങയുടെ കാരുണ്യത്തിന്‍റെ കവാടം ഞങ്ങളുടെ മുമ്പാകെ അടയ്ക്കപ്പെടരുതേ.. മഹാപാപികളെന്ന് സമ്മതിക്കുന്ന ഞങ്ങളോടു അങ്ങേയ്ക്ക് കരുണയുണ്ടാകണമേകര്‍ത്താവേ അങ്ങയുടെ മരണത്താല്‍ ഞങ്ങളെ മരണമില്ലാത്തവരാക്കുവാന്‍ അങ്ങയുടെ മഹാസ്നേഹം ഞങ്ങളുടെ അടുക്കലേക്ക് അങ്ങയെ ഇറക്കിക്കൊണ്ടുവന്നുവല്ലോഞങ്ങളോടു കരുണയുണ്ടാകണമേ
കരുണയുള്ള ദൈവമേ
കാരുണ്യവാനായ കര്‍ത്താവേ അങ്ങയുടെ കവാടത്തില്‍ ഞങ്ങളുടെ അപേക്ഷയുടെ ശബ്ദം മുട്ടിവിളിക്കുന്നുഅങ്ങയെ ആരാധിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങളെ അവിടുന്നു നിറവേറ്റണമേബലഹീനരായ ഞങ്ങള്‍ സഹായത്തിനായി കേഴുന്നുനല്ലവനായ കര്‍ത്താവേഞങ്ങളുടെ അപേക്ഷ ശ്രവിച്ചു ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റണമേ.
മഹോന്നതന്‍റെ മറവിലിരിക്കുന്ന
മഹോന്നതന്‍റെ വലഭാഗെ നില്‍ക്കുന്ന ഞങ്ങളുടെ കര്‍ത്താവേഅങ്ങയുടെ കാരുണ്യത്തിന്‍റെ ചിറകുകളാല്‍ ഞങ്ങളെ മറയ്ക്കേണമേസര്‍വവും ശ്രവിക്കുന്ന കര്‍ത്താവേകാരുണ്യത്തോടെ ഞങ്ങളുടെ അപേക്ഷയും അവിടുന്നു ശ്രവിക്കേണമേമഹാരാജാവും ഞങ്ങളുടെ രക്ഷകനുമായ മശിഹാതമ്പുരാനെശാന്തി നിറഞ്ഞ സന്ധ്യയും അനുഗ്രഹീതമായ രാവും ഞങ്ങള്‍ക്കു നല്കിയാലുംഅങ്ങയുടെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നുഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടു ക്ഷമിക്കുകയും ഇരുലോകങ്ങളിലും ഞങ്ങളോടു കാരുണ കാട്ടുകയും ചെയ്യേണമേഅങ്ങയുടെ കരുണ ഞങ്ങളെ സംരക്ഷിക്കുകയും അങ്ങയുടെ കൃപ ഞങ്ങളെ വഴി കാട്ടുകയും ചെയ്യേണമേഞങ്ങളുടെ ആയുഷ്കാലം മുഴുവനും അങ്ങയുടെ വലംകൈ ഞങ്ങളെ സംരക്ഷിക്കണമേഅങ്ങയുടെ ദിവ്യമായ സമാധാനം ഞങ്ങളില്‍ വാഴണമേഅപേക്ഷിക്കുന്ന ഏവര്‍ക്കും അവിടുന്നു തുണയും രക്ഷയും ആയിരിക്കണമേഅങ്ങയുടെ മാതാവിന്‍റെയും അങ്ങയുടെ പരിശുദ്ധന്മാരുടെയും പ്രാര്‍ഥന കേട്ടു ഞങ്ങളുടെ കടങ്ങള്‍ പരിഹരിച്ച്ഞങ്ങളോടു കരുണ കാട്ടേണമേ.
ശുദ്ധമുള്ള ബാവ
പരിശുദ്ധപിതാവേ അങ്ങയുടെ പരിശുദ്ധനാമത്താല്‍ ഞങ്ങളെ കാക്കണമേരക്ഷിതാവായ പുത്രാ അങ്ങയുടെ വിജയസ്ലീബായാല്‍ ഞങ്ങളെ സംരക്ഷിക്കണമേപരിശുദ്ധാത്മാവേ അവിടുന്നു വസിക്കുന്ന ആലയങ്ങളായി ഞങ്ങളെ പണിയണമേഞങ്ങളുടെ ദൈവമായ കര്‍ത്താവേ എല്ലായ്പ്പോഴും അങ്ങയുടെ ദിവ്യമായ ചിറകുകളുടെ സംരക്ഷണത്തില്‍ ഞങ്ങളെ കാത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ.
ഉറക്കമില്ലാത്ത ഉണര്‍വുള്ളവനായ
ഒരിയ്ക്കലും ഉറങ്ങാതെ സദാ ഉണര്‍ന്നിരിക്കുന്ന ഞങ്ങളുടെ കര്‍ത്താവേഅങ്ങയുടെ ഉണര്‍വിനെ മഹത്വപ്പെടുത്തുവാനായി പാപനിദ്രയില്‍ നിന്നും ഞങ്ങളെ ഉണര്‍ത്തണമേസ്വതവേ ജീവനുള്ളവനാകയാല്‍ മരണമില്ലാത്ത ഞങ്ങളുടെ കര്‍ത്താവേമരണത്തിന് അടിമപ്പെട്ടു പോകാതെ അങ്ങയുടെ ജീവന്‍ സദാ ഞങ്ങളെ സജീവരായി സൂക്ഷിക്കണമേഭൂസ്വര്‍ഗങ്ങളില്‍ സദാ സ്തുതിക്കപ്പെടുന്ന പിതൃപുത്രപരിശുദ്ധാത്മാവേഅങ്ങയെ അനവരതം വാഴ്ത്തുന്ന സ്വര്‍ഗീയ മാലാഖമാരോടൊന്നിച്ച് വിശുദ്ധിയോടെ അങ്ങയെ പാടിപ്പുകഴ്ത്തുവാന്‍ ഞങ്ങളെയും യോഗ്യരാക്കണമേ.

ഒരു പാപമോചന (ഹൂസോയോപ്രാര്‍ഥന
ഞങ്ങളെ സമ്പൂര്‍ണമായി ശുദ്ധീകരിക്കുകയും ഞങ്ങളുടെ കുറ്റങ്ങളെല്ലാം ക്ഷമിക്കുകയും അവയെ ഓര്‍മയില്‍ നിന്നു മായിച്ചു കളയുകയും ചെയ്യുന്ന ഞങ്ങളുടെ കര്‍ത്താവേവളരെ ഗൌരവമേറിയവയും അസംഖ്യങ്ങളുമായ ഞങ്ങളുടെ പാപങ്ങളെ അവിടുന്നു ക്ഷമിക്കുകയും മായിച്ചുകളയുകയും ചെയ്യണമേ.ഞങ്ങളുടെ കണ്ണുകളില്‍ നിന്നു മറഞ്ഞുനിദ്രപ്രാപിച്ചു വിശ്രമിക്കുന്ന ഞങ്ങളുടെ മാതാപിതാക്കള്‍സഹോദരര്‍ഞങ്ങളുടെ ആത്മീയപിതാക്കന്‍മാര്‍തുടങ്ങി എല്ലാവരെയും അവിടുന്നു ഓര്‍ക്കണമേഅങ്ങയുടെ ആര്‍ദ്രതയാകുന്ന പനിമഞ്ഞു അവരുടെമേല്‍ തളിച്ചു അവരുടെ എല്ലാ തെറ്റുകുറ്റങ്ങളും മായിച്ചുകളയേണമെഞങ്ങളുടെ ജീവിതയാത്രയില്‍ അവിടുന്നു ഞങ്ങള്‍ക്ക് താങ്ങും തണലും ആയിരിക്കേണമേജീവിതത്തില്‍ കൊടുങ്കാറ്റുകളും പേമാരികളും നേരിടുമ്പോഴെല്ലാം അവിടുന്നു ഞങ്ങള്‍ക്ക് തുണയാകണമേഅവിടുന്നു ആഗ്രഹിക്കുന്നതുപോലെ വളര്‍ച്ചയും പക്വതയും പ്രാപിക്കുവാനും അവിടുന്നു തിരികെ വിളിക്കുവോളം അങ്ങയോടൊപ്പം വിജയകരമായി ജീവിതയാത്ര ചെയ്യുവാനും ഞങ്ങള്‍ക്ക് സംഗതിയാകണമേഅങ്ങയെയും പിതാവിനെയും പരിശുദ്ധാത്മാവിനെയും അനവരതം ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു

ക്യംതായിലെ സന്ധ്യാനമസ്കാരത്തില്‍ ചൊല്ലുന്ന സെദറ
ഞങ്ങളുടെ കര്‍ത്താവേ മനുഷ്യവര്‍ഗത്തോടുള്ള അങ്ങയുടെ സ്നേഹത്താല്‍ അങ്ങയുടെ സഭയെ സകല ജാതികളില്‍ നിന്നും തെരഞ്ഞെടുത്ത് അങ്ങയുടെ വിശുദ്ധ രക്തത്താല്‍ വിലയ്ക്ക് വാങ്ങി അങ്ങയുടെ മണവാട്ടിയാക്കിത്തീര്‍ത്തിരിക്കുന്നുമരണത്തിന്‍റെയും സാത്താന്‍റെയും അടിമനുകത്തില്‍ നിന്നു ഞങ്ങളെ വിമോചിപ്പിക്കുകയുംഅങ്ങയുടെ പ്രിയമക്കളാക്കിത്തീര്‍ക്കയും ചെയ്തിരിക്കുന്നുഅങ്ങയെക്കുറിച്ചുള്ള പരിജ്ഞാനം ഞങ്ങളെ പ്രശോഭിപ്പിക്കുന്നുഞങ്ങള്‍ അങ്ങയുടെ ദിവ്യകല്‍പനകളില്‍ സന്തോഷിച്ചു അവയെ രാപ്പകല്‍ ധ്യാനിച്ചു അവയുടെ മാര്‍ഗത്തില്‍ ദിനവും ചരിപ്പാന്‍ സംഗതിയാക്കണമേഅങ്ങയുടെ അപ്പൊസ്തോലന്‍മാരുടേയും അറിയിപ്പുകാരുടെയും കാലടികള്‍ പിന്തുടര്‍ന്നു അങ്ങയുടെ സാക്ഷികളായി ജീവിക്കുകയും അങ്ങയുടെ ജീവിപ്പിക്കുന്ന സദ്വാര്‍ത്ത സന്തോഷത്തോടും അഭിമാനത്തോടും പ്രഘോഷിക്കുകയും ചെയ്യുവാന്‍ ഞങ്ങള്‍ക്ക് സംഗതിയാക്കണമേഅവിടുന്നു ഞങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന തരത്തില്‍ ഞങ്ങള്‍ വളര്‍ച്ചയും പക്വതയും പ്രാപിക്കുവാനും അങ്ങയില്‍ നിന്നു വിജയത്തിന്‍റെ കിരീടം നേടുവാനും സംഗതിയാക്കണമേഅങ്ങയുടെ പ്രകാശത്താല്‍ ഞങ്ങള്‍ പ്രശോഭിതരാകുവാനും അങ്ങയുടെ ആത്മീയ ഉറവയില്‍ നിന്നു ജീവജലം ധാരാളമായി പാനം ചെയ്തു പുഷ്ടിപ്പെടുവാനും സംതൃപ്തരാകുവാനും സംഗതിയാക്കണമെഅങ്ങയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പെരുനാളില്‍ മാധുര്യമുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ചു അങ്ങയെ മഹത്വപ്പെടുത്തുമാറാകണമേ.
അങ്ങയില്‍ ആശ്രയമര്‍പ്പിച്ചു അങ്ങയുടെ കരുണക്കായി കേഴുന്ന അങ്ങയുടെ സഭമേല്‍ അനുഗ്രഹവും സമാധാനവും അനവരതം വര്‍ഷിക്കണമേഞങ്ങളുടെ കണ്ണുകള്‍ക്ക് മറഞ്ഞ ഞങ്ങളുടെ സഹോദരങ്ങളെ അവിടുന്നു സ്മരിക്കുകയും അങ്ങയുടെ വലഭാഗത്ത് ചേര്‍ക്കുകയും ചെയ്യണമേഞങ്ങള്‍ അങ്ങേയ്ക്കും പിതാവിനും പരിശുദ്ധാത്മാവിന്നും അനവരതം സ്തുതിയും സ്തോത്രവും കരേറ്റുന്നു.

No comments:

Post a Comment