സങ്കീര്‍ത്തനം ആരാധനാക്രമങ്ങളില്‍

ഗ്രന്ഥകര്‍ത്താവ്: പ്രൊഫ. ഡോ. ചെറിയാന്‍ തോമസ്‌

നമ്മുടെ ആരാധനാക്രമങ്ങളില്‍ നിറയെ സങ്കീര്‍ത്തനങ്ങളുണ്ട്അവ ഗദ്യമായും പദ്യമായും നാം ചൊല്ലുന്നുഎന്നാല്‍ ഗദ്യമായി കൊടുത്തിരിക്കുന്നവ മാത്രമേ സങ്കീര്‍ത്തനങ്ങളായി നാം തിരിച്ചറിയുന്നുള്ളൂപദ്യരൂപത്തില്‍ കിടക്കുന്ന സങ്കീര്‍ത്തനഭാഗങ്ങള്‍ സങ്കീര്‍ത്തനമാണന്ന്‍ നാം അറിയുന്നില്ലഅവയെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് പ്രൊഫ.ചെറിയാന്‍ തോമസ്‌ തന്‍റെ "സങ്കീര്‍ത്തനം ആരാധനാക്രമങ്ങളില്‍എന്ന ഗ്രന്ഥത്തില്‍ ചെയ്യുന്നത്.

ആരാധനയില്‍ നാം ചൊല്ലുന്ന കീര്‍ത്തനങ്ങളില്‍ മിക്കവയും സുറിയാനിപിതാക്കന്മാരുടെ സ്വതന്ത്രരചനകളാണ്എന്നാല്‍ പലതും വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങളുടെ ഭാഗങ്ങളാണ്അവ അതുപോലെയോ അല്പം ഭേദഗതികളോടെയോ ആണ് ആരാധനയില്‍ ഉപയോഗിച്ചിരിക്കുന്നത്.

19, 51, 63, 116, 118, 133, 140, 141, 148, 149, 150 തുടങ്ങിയ സങ്കീര്‍ത്തനങ്ങള്‍ ഗദ്യമായി നാം ചൊല്ലുന്നു. (സുറിയാനി വേദപുസ്തകത്തിലെ ക്രമമാണ് ഇത്). 91, 121 എന്നീ സങ്കീര്‍ത്തനങ്ങള്‍ ഗദ്യമായും പദ്യമായും ചൊല്ലുന്നുകുക്കിലിയോനുകളിലും വിവിധ കൂദാശക്രമങ്ങളിലും നാം ചൊല്ലുന്ന ഒട്ടേറെ കീര്‍ത്തനങ്ങള്‍ വാസ്തവത്തില്‍ വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ തന്നെയാണ് എന്ന്‍ നാം അറിയുന്നില്ലഅങ്ങനെയുള്ള ഒട്ടേറെ കീര്‍ത്തനങ്ങള്‍ അവ ഏതേത് സങ്കീര്‍ത്തനങ്ങളാണ് എന്ന്‍ കണ്ടെത്തി നമ്മുടെ മുമ്പാകെ അവതരിപ്പിച്ചിരിക്കുന്നു ഈ ഗ്രന്ഥത്തില്‍ഉദാഹരണത്തിന്മക്കളിലപ്പന്‍ കൃപ ചെയ്വത്‌പോലെ എന്ന കീര്‍ത്തനം സങ്കീര്‍ത്തനം 103: 13, 15 എന്നീ വാക്യങ്ങളാണ്.

മറ്റ് ഉദാഹരണങ്ങള്‍:
നിന്നാള്‍ സ്തുതിയോട് രാജമകള്‍ – സങ്കീര്‍ത്തനം 45: 9-11
നയവാന്‍ പനപോലെ -- സങ്കീര്‍ത്തനം 92: 12, 14
ചാര്‍ത്തും നീതിയെ – 132: 9,10,12
വെല്ലും ശത്രുക്കളെ – 44: 5,7

സങ്കീര്‍ത്തനത്തില്‍ നിന്നല്ലാതെ മറ്റ് വേദഭാഗങ്ങളില്‍ നിന്നും എടുത്തിട്ടുള്ള കീര്‍ത്തനങ്ങളും ആരാധനയിലുണ്ട്
എന്‍റെ ശരീരം ഭക്ഷിച്ചെന്‍ യോഹ 5: 25-29
ദൈവം സൃഷ്ടിച്ചാദത്തെ ഉല്‍പ്പത്തി 1, 2

കൂദാശാക്രമങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ധാരാളമുണ്ട്.

മാമോദീസാ
ആണ്‍പൈതങ്ങളെ 29: 1 - 4
നിന്ന് മഹിമയോടാ രാജകുമാരി 45 : 9-11
നീര്ത്തോടിനു മാനുഴലും പോലെ 42: 1
പൂശുക നിന്‍ സോപ്പായാല്‍ 51

വിവാഹം
നല്‍കുക നന്മൊഴി 45: 1-3
മോദിക്കട്ടെ പരം നാഥാ 21 : 1-4
ലംഘനമുക്തി ലഭിച്ചവനും 32: 1-4

ഭവനശുധീകരണം
എന്നാത്മാവിനെ നിങ്ങളുയര്‍ത്തുന്നേന്‍ 25 : 1-5
നാഥാ നിന്‍ വെളിവും വിസ്വാസമതും 43: 3

തൈലാഭിഷേകം
രോഷത്താല്‍ ശാസിച്ചീടരുതെന്നെ 6: 1- 4

ശവസംസ്കാരം (പുരുഷന്മാര്‍)
നാഥാ നിങ്കലുയര്ത്തുന്നെന്നാത്മത്തെ 25: 1 - 5
വാഴ്ത്തുക നാഥനെയെന്നാത്മാവേ 103: 1-4
സംരക്ഷകനാം നാഥാ 88: 1-4
മൃതനെപ്പോല്‍ ഞാന്‍ വിസ്മൃതനായ് 31 : 12- 15

ശവസംസ്കാരം (സ്ത്രീകള്‍)
സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനായുള്ലോവേ 123: 1-3
നീതിയിന്‍ വാതില്‍ 118: 19
നീ ജീവനെടുത്തീടുമ്പോള്‍ 104 : 29-31
പൂകട്ടെന്‍ പ്രാര്‍ത്ഥന 88: 2, 4

ശവസംസ്കാരം (കുട്ടികള്‍)
ജയമാര്‍ന്നില്ലെന്‍ 129: 2,3,6
ദേവാധീശാ തിരുനാമം 8:1,2
ആഹിതരഹമ്മതി 25: 3,4
രക്ഷനേ നാഥാ ദേവാ 88 : 1,3

കന്തീലാശുശ്രൂഷ
ലംഘനമുക്തി ലഭിച്ചവനും 32: 1 -4
എന്‍ നാഥാ എന്‍ ബലമേ 18: 1-3
ദേവേശാ മഹിമ നിനക്കുചിതം 65 : 1, 2, 9, 10, 11
ജാതികളേ നാഥനെ വാഴ്ത്ത്തിന്‍ 96 : 7,8,9,10
ദീനതയില്‍ നാഥനെ 120: 1- 4
ദേവേശ കനിയണമെന്നില്‍ 51: 1
എന്നാത്മാവിന് ശരണം 57 : 1
നാഥാ എന്നാത്മാവിനെ 6: 4
എന്‍ നാഥനെ ഞാന്‍ ആശ്രയമാക്കി 40 : 1
എന്നെ ശിക്ഷിക്കുക കര്‍ത്താവേ 118 :8

ശവസംസ്കാരം (വൈദികര്‍)
നന്നായ് കഴുകി ഞാനെന്‍ 26: 7-9
എന്‍ മനമേ തനുവേ 84: 2-6
എന്‍ വിധി തീര്ത്തെന്‍ 35: 1-5
നാഥനെയെന്നും ഞാന്‍ വാഴ്ത്തും 34: 1-
നീചന്മാരിലസൂയ 37: 1-4

പള്ളിക്കൂദാശ
മുന്നം നിന്നവകാശത്തിന്‍ 74 : 2
കര്‍ത്താവിന്നാലയമതിലേറാ 122: 1-4
ദാവീദിന്‍ ഭവനമതില്‍ 122: 5-9
മേയിച്ചിടുമെന്നെ കര്‍ത്തനെനിക്ക് 23
നിഷ്കപടതയില്‍ ഞാന്‍ 26: 1-7
നിന്നാലയസേവനവും 26: 8- 12
യാഹിന്നാലയമ തില്‍ 122: 1

പട്ടംകൊട
എങ്ങനെ ബാലന്‍ 119: 9-11
സകല ധനത്തെക്കാളധികം 119: 14- 16
ഏവന്‍ മരുവും തവ നിലയത്തില്‍ 15
നാഥാ നിന്‍ ഭവനത്തിന്‍ 132: 7-11
പരനേ തവ ബാലമതിലരചന്‍ 21: 1-3
ജീവന്‍ നിന്നോട് 21 : 4
തവകരക്ഷയില്‍ 21: 5
എന്നെന്നും നീ 21: 6
സ്ദ്വാക്യമതുരചെയ്തിടു 45: 1-2
കെട്ടുക വീരാ 45: 3
അരചന് നിന്‍ ന്യായം 72: 1-2
പരനേയോര്‍ക്കുക ദാവീദിനെയും 132: 1
ഏറ്റും ഞാന്‍ നിന്‍ സന്തതിയെ 132: 12

ലിഖിത ആരാധനാക്രമങ്ങള്‍ ഉപയോഗിക്കുന്ന പൌരാണിക ക്രൈസ്തവസഭകളില്‍ വേദപുസ്തകത്തിന്‍റെ ഉപയോഗം തീരെ കുറവാണെന്ന ഒരു അബദ്ധധാരണ പ്രചാരത്തിലുണ്ട്ആ ധാരണ തിരുത്തുകയാണ് ഈ ഗ്രന്ഥത്തിന്‍റെ പ്രധാന ലക്ഷ്യംവേദപുസ്തകത്തിന്‍റെ അടിസ്ഥാനത്തില്‍ വേദഭാഗങ്ങള്‍ ഉപയോഗിച്ചുതന്നെയാണ് നമ്മുടെ ആരാധനാക്രമങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെ അതിന് വിരുദ്ധമായ ഒരു തെറ്റിധാരണ ഉളവായി എന്ന ചോദ്യം നമ്മുടെ ചിന്തക്ക് വിഷയമാകേണ്ടതാണ്അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സുറിയാനി ഭാഷയില്‍ രചിക്കപ്പെട്ട നമ്മുടെ ആരാധനാക്രമം ഈ അടുത്ത കാലത്താണ് നമ്മുടെ ആനുകാലിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്അതിന്‍റെ ഉള്ളടക്കം എന്താണെന്ന് നാം മനസിലാക്കി വരുന്നതേയുള്ളൂഇത്രയും കാലം നാം പിതാക്കന്മാര്‍ രചിച്ച കീര്‍ത്തനകളും പ്രാര്‍ഥനകളും അവയുടെ ഉള്ളടക്കം എന്തെന്നറിയാതെ ഉരുവിടുകയായിരുന്നുഈ ഗ്രന്ഥത്തിന്‍റെ അവതാരികയില്‍ ഗുരുരത്നമായ ജോഷ്വാ അച്ഛന്‍ സങ്കടപൂര്‍വം പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്വൈദികര്‍ തന്നെയും എഴുതിവച്ചിരിക്കുന്നപ്രകാരം അനുവര്‍ത്തിക്കുന്നു എന്നല്ലാതെ പ്രാര്‍ത്ഥനകളുടെയും ആലപിക്കുന്ന ഗാനങ്ങളുടെയും അര്‍ത്ഥമോ പ്രസക്തിയോ അധികമൊന്നും ഗണിക്കാറില്ല.

കാട്ടുജാതിക്കാര്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപില്‍ ഒരാള്‍ ഹെലികോപ്ടരില്‍ പറന്നിറങ്ങുന്നു എന്ന്‍ സങ്കല്‍പ്പിക്കുകഅവര്‍ അയാളെ അമ്പെയ്തു കൊല്ലുന്നുആകാശത്തുകൂടി പറത്താവുന്ന ഒരു വാഹനമാണ് ഇപ്പോള്‍ അവര്‍ക്ക് കിട്ടിയിരിക്കുന്നത്എന്നാല്‍ അവര്‍ക്ക് അത് പറത്താന്‍ അറിഞ്ഞുകൂടാആ അറിവ് അവര്‍ക്കില്ലാത്തടത്തോളം അത് കെട്ടിവലിച്ചു കൊണ്ട് നടക്കാമെന്നല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുകയില്ലഇതാണ് നമ്മുടെ അവസ്ഥയുംനമുക്ക് കിട്ടിയിരിക്കുന്ന ആരാധനാക്രമം സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരുവാന്‍ നമ്മെ സഹായിക്കുന്ന ഒരു വാഹനമാണ്എന്നാല്‍ അത് ഉപയോഗിക്കുവാന്‍ അറിയാത്തടത്തോളം അത് കെട്ടി വലിച്ചുകൊണ്ട് നടക്കാനേ നമുക്ക് സാധിക്കൂ.

ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മുടെ ആരാധനാക്രമങ്ങളില്‍ ചില പരിഷ്ക്കാരങ്ങള്‍ വരുത്തേണ്ടതുണ്ട്ആരാധനാക്രമങ്ങളില്‍ എവിടെയെല്ലാം ഒരു വേദഭാഗമുണ്ടോഅവിടെയെല്ലാം ആ വേദഭാഗമേതെന്ന്‍ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസിലാകത്തക്കവിധം അതിന്‍റെ reference അടയാളപ്പെടുത്തേണ്ടതാണ്ഉദാഹരണത്തിന്മക്കളിലപ്പന്‍ കൃപ ചെയ്വത്‌പോലെ എന്ന കീര്‍ത്തനത്തിനൊടുവില്‍സങ്കീര്‍ത്തനം 103: 13, 15 എന്ന് കൊടുക്കേണ്ടതാണ്.

അങ്ങനെ വേദഭാഗമുള്ള ഇടങ്ങളില്‍ ആരാധനാക്രമങ്ങളില്‍ നിന്ന് ആ ഭാഗം ചൊല്ലുന്നതിന് പകരം വേദപുസ്തകത്തില്‍ നിന്ന് നേരിട്ട് ആ ഭാഗം ചെല്ലുന്നത് നന്നായിരിക്കുംഅങ്ങനെ വരുമ്പോള്‍ നമ്മുടെ ആരാധനയില്‍ വേദപുസ്തകം ഉപയോഗിക്കുന്നില്ല എന്ന പരാതി അപ്രസക്തമാകും.
"സങ്കീര്‍ത്തനം ആരാധനാക്രമങ്ങളില്‍എന്ന ഈ പഠനം "വേദപുസ്തകം ആരാധനാക്രമങ്ങളില്‍എന്ന കുറേക്കൂടി വിശാലമായ ഒരു പഠനത്തിലേക്ക് നയിക്കേണ്ടതാണ്ഈ ഗ്രന്ഥത്തില്‍ തന്നെ സങ്കീര്‍ത്തനം കൂടാതെ ആരാധനയില്‍ ഉപയോഗിക്കപ്പെടുന്ന ചില വേദഭാഗങ്ങളെക്കുറിച്ചും വേദ ആശയങ്ങളെക്കുറിച്ചും പറയുന്നുണ്ട്അത് കുറേക്കൂടി കാര്യമായ ഒരു പഠനത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി കാണാവുന്നതാണ്.


നമ്മുടെ ആരാധനാക്രമങ്ങളില്‍ വേദഭാഗങ്ങള്‍ കൂടാതെ എന്തൊക്കെയുണ്ട് എന്ന ഒരു അന്വേഷണത്തിലേക്ക് ക്രമേണ ഈ പഠനം നമ്മെ നയിക്കുംഅതിന്‍റെ ഫലമായി നമ്മുടെ ആരാധനാക്രമങ്ങള്‍ രചിച്ച നമ്മുടെ പിതാക്കന്മാരുടെ മനസ്സ് നന്നായി അറിയുവാനും അവര്‍ അവരുടെ കാലഘട്ടത്തില്‍ ചെയ്തപോലെ നമ്മുടെ കാലഘട്ടത്തിനനുയോജ്യമായ ആരാധനാക്രമങ്ങള്‍ സൃഷ്ടിക്കുവാനും നമുക്കും പ്രാപ്തിയുണ്ടാകും.
                                                                                                                       
                                                                           ജോണ്‍ ഡി കുന്നത്ത്

No comments:

Post a Comment