മനസിലാകുന്ന ഭാഷയിലുള്ള ആരാധന


മലങ്കര ഓര്‍ത്തോഡോക്സ് സഭയില്‍ ഉപയോഗിക്കുന്ന തുബ്ദേനുകളെപ്പറ്റി വന്ദ്യനായ കോനാട്ട് ജോണ്‍സ് എബ്രഹാം അച്ചന്‍ എഴുതിയ വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം ഈയിടെ കാണാനിടയായി. 1869-ല്‍ പ്രസിദ്ധീകരിച്ച മലയാളം കുര്‍ബാനക്രമത്തിന്‍റെ ചില പേജുകള്‍ അതില്‍ സ്കാന്‍ ചെയ്തു കൊടുത്തിരിക്കുന്നുഅതില്‍ ഒന്നാം തുബ്ദെന്‍ ഇങ്ങനെയാണ്:

ശുശ്രൂഷകന്‍ബാറക്മോര്‍വലിയതും ഭയങ്കരമുള്ളതും ശുദ്ധമുള്ളതുമായ ഈ സമയത്തില്‍ നമ്മുടെ പിതാക്കന്മാരായി നമ്മെ വഴി കാണിച്ച നമ്മുടെ ആദ്യന്‍മാരായി നിന്നു ഇന്നും ജീവിച്ചിരിക്കുന്ന നാളുകളിലും നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ ശുദ്ധമുള്ള സഭകളെ മെഞ്ഞു നടത്തുന്നവരും ശുദ്ധമുള്ളവരും ബഹുമാനപ്പെട്ടവരുമായ നമ്മുടെ പാത്രിയര്‍ക്കാ ആബൂന്‍ മാര്‍ ഇഗ്നാത്യോസിനും നമ്മുടെ പിതാവായ ഗ്രീഗൊരിയൊസിനും ഇന്ന് നമ്മെ ഭരിക്കുന്ന (ഇവിടെ അന്നന്നു ഭരിക്കുന്ന മെത്രാന്‍റെ പേര്‍ ചൊല്ലിക്കൊള്ളണംശേഷമുള്ള എപ്പിസ്കോപ്പന്‍മാര്‍ക്കും സ്തുതിചൊവ്വാക്കപ്പെട്ട പിതാക്കന്മാരെല്ലാവര്‍ക്കും വേണ്ടി കര്‍ത്താവിനോടു നാം പ്രാര്‍ഥിക്കണം.
ജനംദൈവമായ കര്‍ത്താവേ അവരുടെ പിന്നടിയില്‍ നടപ്പാന്‍ ഞങ്ങളെയും നീ യോഗ്യന്മാരാക്കി തീര്‍ക്കെണമെകുറിയെലായിസ്സോന്‍

1898- ല്‍ പ്രസിദ്ധീകരിച്ച മലയാളം കുര്‍ബാനയില്‍ ജനത്തിന്‍റെ പ്രതിവാക്യം കുറിയേലായിസോന്‍ മാത്രമായി ചുരുക്കിപിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട കുര്‍ബാനക്രമത്തില്‍ ഭാഷയും പരിഷ്കരിച്ചുഇപ്പോഴത്തെ കുര്‍ബാനക്രമത്തില്‍ ഒന്നാം തുബ്ദെന്‍ ഇങ്ങനെയാണ്:

ബാറക്മോര്‍ഇന്നും ഈ ആയുഷ്കാലത്തും നമ്മുടെ അദ്ധ്യക്ഷന്മാരായിരുന്നു നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ വിശുദ്ധ സഭകളെ മേയിച്ചു ഭരിക്കുന്ന ശുദ്ധിമാന്മാരും ബഹുമാനപ്പെട്ടവരും ഭാഗ്യവാന്മാരുമായി ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടുപോരുന്ന നമ്മുടെ പാത്രിയാര്‍ക്കീസന്‍മാരായ ആബൂന്‍ മാര്‍ ഇഗ്നാത്യോസിന് വേണ്ടിയുംആബൂന്‍ മാര്‍ ബസേലിയോസിന് വേണ്ടിയും ആബൂന്‍ മാര്‍ ഗ്രിഗോറിയോസിന് വേണ്ടിയുംനമ്മുടെ മേല്‍പ്വൈദികന്‍ആബൂന്‍ മാര്‍ (ഇന്നാര്‍ക്ക്വേണ്ടിയും സത്യവിശ്വാസികളായ ശേഷമുള്ള സകല എപ്പിസ്കോപ്പന്‍മാര്‍ക്ക് വേണ്ടിയും മഹത്തും ഭയങ്കരവും പരിശുദ്ധവുമായ ഈ സമയത്ത് ദൈവമായ കര്‍ത്താവിനോടു നാം അപേക്ഷിച്ച് പ്രാര്‍ഥിക്കണം.

ഇതില്‍ നിന്നു നമുക്ക് മനസിലാകുന്ന ചില കാര്യങ്ങളുണ്ട്ആരാധനാപരിഷ്കരണം നമ്മുടെ സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. 1869-ലെ കുര്‍ബാനക്രമത്തിന്‍റെ ഭാഷ ഇന്ന് നമുക്ക് മനസിലാക്കാന്‍ പോലും പ്രയാസമാണ്. 1950-നോടടുത്താവണം ഇന്നത്തെ ഭാഷയിലേക്ക് അത് മാറ്റിയത്അതിനു ശേഷം ഇപ്പോള്‍ മറ്റൊരു മാറ്റത്തിന് സമയമായിട്ടുണ്ട്.

നിലവിലുള്ളത് സുറിയാനിയില്‍ നിന്നുള്ള പദാനുപദതര്‍ജമയാണ്അതിനു പകരം ആശയവിവര്‍ത്തനം ചെയ്താല്‍ ഒന്നാം തുബ്ദെന്‍ എങ്ങനെ ഇരിക്കുമെന്നു നോക്കാം:
ബാറക്മോര്‍ലോകമെമ്പാടുമുള്ള സഭകളെ നയിക്കുന്ന ഇടയന്‍മാര്‍ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാംപ്രത്യേകിച്ചു നമ്മുടെ പ്രധാന ഇടയന്‍മാരായ മാര്‍ ഇഗ്നാത്യോസ്മാര്‍ ബസേലിയോസ്മാര്‍ ഗ്രിഗോറിയോസ് എന്നിവരെയുംനമ്മുടെ ഇടയനായിരിക്കുന്ന (ഭദ്രാസന മെത്രാപ്പോലീത്തയുടെ പേര്) -നെയും നമുക്ക് ഓര്‍ക്കാം.
ആശയവിവര്‍ത്തനം ചെയ്തപ്പോള്‍ തുബ്ദെന്‍ കുറെക്കൂടി ചെറുതായിആശയം വളരെ വ്യക്തമാകുകയും ചെയ്തു.

ഭാഷകള്‍ എപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുംആ പരിണാമത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ലഅതുകൊണ്ടാണ് ആരാധന എപ്പോഴും പരിഷ്കരിച്ചുകൊണ്ടിരിക്കേണ്ടത്സമകാലിക ഭാഷയിലേക്ക് എപ്പോഴും ആരാധനയുടെ മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കണം.
ആരാധനയ്ക്കായി കൂടുമ്പോള്‍ ആന്യഭാഷകളില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനെക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് പര്യാപ്തമായ അഞ്ചു വാക്കുകള്‍ പറയുന്നതാണ് ഞാന്‍ അധികം ഇഷ്ടപ്പെടുന്നത്. I കൊരി. 14:19.
മനുഷ്യര്‍ക്ക് മനസിലാകാത്ത പതിനായിരം വാക്കുകളേക്കാള്‍ മനസിലാകുന്ന അഞ്ചു വാക്കുകളാണ് ആരാധനയില്‍ ഉത്തമം എന്നാണ് പൌലൊസ് അപ്പൊസ്തോലന്‍ കൊരിന്ത്യരെ എഴുതി അറിയിച്ചത്അക്കാലത്ത് അന്യഭാഷാവരം ഉള്ള ആളുകള്‍ ആരാധനാവേളയില്‍ ആത്മപ്രചോദിതരായി ധാരാളം അന്യഭാഷ പറഞ്ഞിരുന്നുഎന്നാല്‍ അത് മനുഷ്യര്‍ക്ക് മനസിലാകുന്നില്ല എങ്കില്‍ ആരാധനയില്‍ അതിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണം എന്നു കാര്യകാരണസഹിതം പൌലൊസ് അപ്പൊസ്തോലന്‍ സമര്‍ഥിച്ചിട്ടുണ്ട്.

ഏതാണ്ട് നൂറു വര്‍ഷം കൊണ്ട് ഒരു ഭാഷയില്‍ ഉണ്ടാകുന്ന പരിണാമത്തിന്‍റെ ഫലമായി ആ പ്രദേശത്തുള്ളവര്‍ക്ക് പോലും ആ ഭാഷ ഒരു അന്യഭാഷ ആകാംപരുമല തിരുമേനി ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന ആളാണ്അദ്ദേഹം അന്ന് മലയാളത്തില്‍ രചിച്ച യെരുശലേം യാത്രാവിവരണം ഇന്നത്തെ മലയാളികള്‍ക്ക് വായിച്ചു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്മലയാളഭാഷ നൂറു വര്‍ഷം കൊണ്ട് അത്രമേല്‍ പരിണമിച്ചുമനസിലാക്കാന്‍ സാധിക്കാത്ത ഭാഷ അന്യഭാഷയാണ്അന്നത്തെ മലയാളം മനസിലാകുന്ന ആരെങ്കിലും അത് ഇന്നത്തെ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയാലേ ഇന്നത്തെ സാധാരണ മലയാളിക്ക് പരുമല തിരുമേനി എഴുതിയത് എന്താണ് എന്നു വേണ്ടവണ്ണം മനസിലാക്കാന്‍ സാധിക്കൂ..

അതുകൊണ്ടാണ് നമ്മുടെ വേദപുസ്തകം സമകാലിക മലയാളത്തിലേക്കു നിരന്തരം മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുന്നത്മുകളില്‍ ഞാന്‍ ഉദ്ധരിച്ചിരിക്കുന്ന വേദവാക്യം ബൈബിള്‍ സൊസൈറ്റിയുടെ 2013 -ലെ തര്‍ജമയില്‍ നിന്നാണ്.
ഹൃദയത്തില്‍ നിന്നുയര്‍ന്നാലെ പ്രാര്‍ഥന പ്രാര്‍ഥനയാകൂചൊല്ലുന്ന പ്രാര്‍ഥനയുടെ അര്‍ത്ഥം മനസ്സിലാക്കാതെ അത് ഹൃദയത്തില്‍ നിന്നുയരുന്നതെങ്ങനെപ്രാര്‍ഥന ഒരു അധര വ്യായാമമായി അധഃപ്പതിക്കാതിരിക്കണമെങ്കില്‍ സമകാലിക ഭാഷയിലേക്ക് നിരന്തരം മൊഴിമാറ്റം നടന്നുകൊണ്ടിരിക്കണം.

ഇപ്പോള്‍ നാം ആരാധനയില്‍ ഉപയോഗിക്കുന്ന പല ഭാഷാപ്രയോഗങ്ങളും കലഹരണപ്പെട്ടതാണ്ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.
നാം അട്ടഹസിച്ചു പറയണം എന്നു ചിലപ്പോള്‍ ശുശ്രൂഷക്കാരന്‍ നമ്മെ ഓര്‍മിപ്പിക്കാറുണ്ട്അതിനു പകരം നമുക്ക് ഉച്ചത്തില്‍ പറയാം എന്നോ നമുക്ക് ശബ്ദമുയര്‍ത്തി പറയാം എന്നോ പറയുന്നതാവും കുറെക്കൂടി ഭംഗി എന്നു തോന്നുന്നുഅട്ടഹാസം എന്ന പദത്തിനു വളരെ അരോചകമായഅത്യുച്ചത്തിലുള്ള ശബ്ദം എന്നാണ് ഇന്ന് നിലവിലിരിക്കുന്ന അര്‍ത്ഥം.

ഒരു ദിവസം പുതുപ്പള്ളിപ്പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചപ്പോള്‍ അവിടുത്തെ ശുശ്രൂഷകന്‍ അട്ടഹസിച്ചു പറയണം എന്നതിന്‍റെ സ്ഥാനത്ത് ഉച്ചത്തില്‍ പറയണം എന്നു പറയുന്നത് കേട്ട് വളരെ സന്തോഷം തോന്നി.

നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ എന്നു വൈദികന്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ മറുപടിയായി അങ്ങേയ്ക്കും ഉണ്ടായിരിക്കട്ടെ എന്നു പറയുന്നതു നന്നായിരിക്കുംനിലവിലുള്ള മറുപടി അവിടുത്തെ ആത്മാവിനും ഉണ്ടായിരിക്കട്ടെ എന്നാണ്ഇത് ഒരു ആക്ഷരീക മൊഴിമാറ്റം ആണെന്ന് തോന്നുന്നുനിങ്ങളുടെ ആത്മാവിനു സമാധാനം ഉണ്ടായിരിക്കട്ടെ എന്നല്ലല്ലോ വൈദികന്‍ ആശംസിക്കുന്നത്ആത്മാവിനു സമാധാനം ഉണ്ടായിരിക്കട്ടെ എന്നു പറയുമ്പോള്‍ മനസിനും ശരീരത്തിനും സമാധാനം വേണ്ട എന്നു വരുംഅര്‍ത്ഥം വ്യക്തമാകണമെങ്കില്‍ അങ്ങേയ്ക്കും ഉണ്ടായിരിക്കട്ടെ എന്നു പ്രതിവാക്യം പറഞ്ഞാല്‍ മതിയാവും.

    "ഭയഭക്തിയോടെ കര്‍ത്താവിനെ നമുക്ക് സ്തോത്രം ചെയ്യാം" (Let us thank the Lord with reverence) എന്നാണ് പട്ടക്കാരന്‍ പറയുന്നത്. ഇത് അര്‍ത്ഥം വ്യക്തമാക്കുന്ന തര്‍ജമയാണ്ഇതിന് പകരം "ഭയഭക്തിയോടെ കര്‍ത്താവിനെ നാം സ്തോത്രം ചെയ്യണം" (We need to thank the Lord with reverence) എന്നായിരുന്നെങ്കിലോ?
    കര്‍ത്താവിനോടു നാം പ്രാര്‍ഥിക്കണം (we need to pray to our Lord) എന്ന ശുശ്രൂഷകന്‍റെ നിര്‍ദേശം കര്‍ത്താവിനോടു നമുക്ക് പ്രാര്‍ഥിക്കാം (Let us pray to our Lord) എന്നു മാറ്റുന്നത് അര്‍ത്ഥം വ്യക്തമാക്കും.

    അതുപോലെ, നാം തലകുനിക്കണം. (We need to bow our heads) എന്ന ശുശ്രൂഷകന്‍റെ നിര്‍ദേശം, നമുക്ക് തല കുനിക്കാം (Let us bow our heads) എന്നു മാറ്റുന്നത് നന്നായിരിക്കും.
     ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം എന്നത് ഭയത്തോടും വിറയലോടും നമുക്ക് സൂക്ഷിക്കാം എന്നു മാറ്റുന്നത് നന്നായിരിക്കും.

നാം അട്ടഹസിച്ച് പറയണം എന്നത് നമുക്ക് ശബ്ദമുയര്‍ത്തി പറയാം എന്നു മാറ്റുന്നത് നന്നായിരിക്കും.

    "നാം എല്ലാവരും പ്രാര്‍ഥിച്ച് കര്‍ത്താവിനോട് അനുഗ്രഹങ്ങളും കരുണയും യാചിക്കണം" എന്നത് "നമുക്ക് ഒന്നിച്ച് കര്‍ത്താവിനോട് അനുഗ്രഹങ്ങളും കരുണയും യാചിക്കാം" എന്ന് മാറ്റുന്നത് നന്നായിരിക്കും.

ഇംഗ്ലീഷില്‍ you എല്ലാവരോടും പറയുമെങ്കിലും മലയാളത്തിലെ "നീഎല്ലാവരോടും പറയുകയില്ലബഹുമാനം ചേര്‍ത്തു പറയേണ്ടപ്പോള്‍ "അങ്ങ്അവിടുന്നുഎന്നീ പദങ്ങളാണ് ഉപയോഗിക്കുന്നത്ബഹുമാനത്തോടെയാണ് ദൈവത്തോട് സംസാരിക്കേണ്ടത് എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോഅങ്ങനെയെങ്കില്‍ ദൈവത്തെ നീ എന്നു വിളിക്കുന്നതിന് ന്യായീകരണം ഒന്നുമില്ലകേരളത്തിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ നീ എന്ന പദം ബഹുമാനത്തോടെ ഉപയോഗിക്കാറുണ്ടെന്നത് വിസ്മരിക്കുന്നില്ലകഴിവതും "നീപറയുന്ന സ്ഥലങ്ങളില്‍ "അങ്ങ്അവിടുന്നുഎന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
നിന്‍റെ തിരുമുമ്പാകെനിന്‍റെ തിരുനാമം എന്നിങ്ങനെ  "നിന്‍റെശേഷം  "തിരുവരുന്ന സ്ഥലങ്ങളില്‍ "നിന്‍റെഒഴിവാക്കാവുന്നതാണ്.

ആറാം തുബ്ദെന്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്: "അരൂപികളുടെയും സകല ജഡങ്ങളുടെയും ഉടയവനായിരിക്കുന്ന പിതാവാം ദൈവമേ,”. ഇവിടെ അരൂപികള്‍ എന്നു വിളിച്ചിരിക്കുന്നത് ആരെയാണ്മാലാഖമാരെയാണോഅതോ വാങ്ങിപ്പോയവരെയോസകല ജഡങ്ങള്‍ എന്നു പറഞ്ഞിരിക്കുന്നതു ആരെക്കുറിച്ചാണ്ജീവനോടിരിക്കുന്ന മനുഷ്യരെക്കുറിച്ചാണോഅതോ എല്ലാ ജീവജാലങ്ങളെക്കുറിച്ചാണോഇത് അര്‍ത്ഥം വ്യക്തമാകത്തക്ക വിധം മൊഴിമാറ്റം നടത്തിയാല്‍ നന്നായിരിക്കും.

ഉയരങ്ങളില്‍ സ്തുതി (തെശ്ബുഹ്ത്തോ ബമ്റൌമേഎന്നു കൌമായുടെ പ്രാരംഭത്തില്‍ രണ്ടുപ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്ആട്ടിടന്മാരോടു സദ്വാര്‍ത്ത അറിയിക്കുന്ന മാലാഖമാര്‍ പറയുന്നതു അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്നും മനുഷ്യര്‍ക്ക് സമാധാനം എന്നും ആണ്എന്താണ് അതിന്‍റെ അര്‍ത്ഥംഇംഗ്ലീഷില്‍ Glory be to him in the highest എന്നാണ്ഈ രണ്ടു ഭാഷകളിലും ഇതിന്‍റെ അര്‍ത്ഥം വ്യക്തമല്ലസ്തുതി എവിടെ എന്നാണോ അതോ സ്തുതി എങ്ങനെ എന്നാണോ ഇത് കൊണ്ടു അര്‍ഥമാക്കുന്നത്? Glory be to him in the highest place എന്നാണെങ്കില്‍ മാലാഖമാര്‍ നിരന്തരം ദൈവത്തെ മഹത്വപ്പെടുത്തുന്നു എന്നു ഇതിന് അര്‍ഥമാവുംനാം അവരെ മാതൃകയാക്കണം എന്ന് വ്യംഗ്യാര്‍ഥം. Glory be to him in the highest degree എന്നാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ദൈവത്തെക്കാള്‍ മഹത്തായി മറ്റൊന്നും ഇല്ല എന്ന് നാം സമ്മതിക്കുകയും മറ്റെന്തിനെ മഹത്വപ്പെടുത്തുന്നതിലും അധികമായി (ഉയരത്തില്‍നാം ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു എന്നു അര്‍ഥമാക്കാംഈ അര്‍ത്ഥം ഏറ്റവും നന്നായി പ്രകടമാക്കുന്ന ഒരു പദപ്രയോഗം ഇനിയും നാം കണ്ടെത്തേണ്ടിയിരിക്കുന്നുഒരു പക്ഷേ ഉച്ചത്തില്‍ സ്തുതി പറയണം എന്ന ഒരു നിര്‍ദേശമായി (in the highest) ഇത് ഉള്‍പ്പെടുത്തിയതാകാംപില്‍ക്കാലത്ത് അതൊരു നിര്‍ദേശമാണെന്ന കാര്യം വിസ്മരിക്കപ്പെട്ടതാകാന്‍ സാധ്യതയുണ്ട്.

അര്‍ഥവ്യക്തതയുള്ള ആരാധന
സാധാരണക്കാരായ ആളുകള്‍ക്ക് പാട്ടുകള്‍ ആലപിക്കുന്ന നിമിഷത്തില്‍ തന്നെ അതിന്‍റെ അര്‍ഥവും ഹൃദയത്തില്‍ പതിയാന്‍ സാധിക്കണം.
വന്ദ്യഗുരുവായ റ്റിജെജോഷ്വാ അച്ചന്‍റെ വാക്കുകളാണിവപ്രൊഫസര്‍ എന്‍നൈനാന്‍ രചിച്ച ആരാധനാസമീക്ഷ എന്ന ഗ്രന്ഥത്തിന്‍റെ അവതാരികയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നത്അദ്ദേഹം തുടര്‍ന്നു എഴുതുന്നു:

നമസ്കാരങ്ങള്‍ മന്ത്രം ചൊല്ലുന്നതു പോലെ ചൊല്ലിക്കൂട്ടാനുള്ളതല്ല എന്നും അര്‍ത്ഥം അറിഞ്ഞും ഹൃദയവും മനസും അതില്‍ പതിഞ്ഞും ആത്മാവില്‍ നയിക്കപ്പെടേണ്ട അനുഭവമാണെന്ന തിരിച്ചറിവുണ്ടാകണം.
നമ്മുടെ ആരാധനയിലും സുറിയാനിയിലും പാണ്ഡിത്യം നേടിയ വന്ദ്യനായ ബേബി വറുഗീസ് അച്ചന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു:

അര്‍ത്ഥം മനസിലാകാതെ ചൊല്ലുന്ന പ്രാര്‍ഥനകള്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ പുറപ്പെടുവിക്കുന്ന ശബ്ദത്തില്‍ നിന്നു വ്യത്യസ്തമായിരിക്കയില്ല.
നമ്മുടെ ആരാധനയില്‍ ഏതാണ് പ്രധാനംശബ്ദസൌന്ദര്യമോ അര്‍ഥവ്യക്തതയോശബ്ദസൌന്ദര്യത്തിന് വളരെ പ്രധാന്യം ഉണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലഎന്നാല്‍ അര്‍ഥവ്യക്തതയ്ക്ക് അതിലും പ്രാധാന്യം ഉണ്ട് എന്നതാണു സത്യംഅര്‍ത്ഥം മനസ്സിലാക്കി ചൊല്ലുമ്പോഴാണു ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നതും ആരാധന അര്‍ഥവത്താകുന്നതും.. എന്നാല്‍ ചൂണ്ടുകളില്‍ നിന്നു മാത്രം ഉയരുന്ന ഗീതങ്ങള്‍ക്ക് അര്‍ത്ഥം പ്രശ്നമേയല്ലശബ്ദസൌന്ദര്യം മാത്രം മതി.

നിലവിലുള്ള ആരാധനാഗീതങ്ങളില്‍ അര്‍ഥവ്യക്തതയെക്കാളും പ്രാധാന്യം ശബ്ദസൌന്ദര്യത്തിന് നല്കിയിരിക്കുന്നതായി തോന്നുന്നുശബ്ദസൌന്ദര്യത്തിന് അമിതപ്രാധാന്യം നല്കിയിരുന്ന ഒരു കാലത്താണ് ഈ ഗാനങ്ങളുടെ മൊഴിമാറ്റം നടന്നത് എന്നതാണു അതിനു കാരണംവാക്കുകള്‍ തമ്മിലും വരികള്‍ തമ്മിലും ശബ്ദസാമ്യങ്ങള്‍ വരുത്തുവാന്‍ വേണ്ടി ദ്വീതിയാക്ഷരപ്രാസവും മറ്റും അത്യന്താപേക്ഷിതമായി കരുതപ്പെട്ടിരുന്നുഎന്നാല്‍ നമ്മുടെ കാലത്ത് അര്‍ഥത്തിനാണ് ശബ്ദത്തെക്കാള്‍ പ്രാധാന്യം നല്‍കപ്പെടുന്നത്.
അര്‍ഥവ്യക്തതക്ക് വേണ്ടി ശബ്ദവൈവിധ്യം ഉപയോഗിക്കാവുന്നതാണ്ആരോട് പറയുന്നു എന്നതിനനുസരിച്ച് ആരാധനയില്‍ നമ്മുടെ  tone  വ്യത്യാസപ്പെടുത്താവുന്നതാണ്ഒരാള്‍ അയാളുടെ പിതാവിനോടു സംസാരിക്കുന്നതും സഹോദരനോടു സംസാരിക്കുന്നതും ഒരേ tone ല്‍ അല്ലവൈദികന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നതും ജനത്തോട് ഒരു കാര്യം പറയുന്നതും വ്യത്യസ്തമായ tone ല്‍ ആകുന്നത് അര്‍ത്ഥം വ്യക്തമാക്കുംഅതുപോലെ തന്നെ ശുശ്രൂഷകരും ജനവും ചെയ്യുന്നത് നന്നായിരിക്കുംഎല്ലാം ഒരേ tone ല്‍ ആയിപ്പോയാല്‍  monotonous  ആയിപ്പോകും എന്നാല്‍ pitch ഉയര്‍ന്നും താഴ്ന്നും പോകാതെ medium ലെവലില്‍ തന്നെ നില്‍ക്കുന്നതാണ് ഭംഗി.
ഉദാഹരണത്തിന്ശുശ്രൂഷകന്‍ ബാറക്മോര്‍ സ്തൌമന്‍കാലോസ് എന്നു പറയേണ്ടത് എങ്ങനെ എന്നു നോക്കാംബാറക്മോര്‍ പറയുന്നതു വൈദികനോടാണ്.  സ്തൌമന്‍കാലോസ് പറയുന്നതു ജനത്തോടുംവൈദികനോടു അനുവാദം ചോദിക്കുകയാണ്ജനത്തിന് ഒരു നിര്‍ദേശം നല്‍കുകയാണ്ഇതിന്‍റെ അര്‍ത്ഥം മനസിലാക്കി പറയുമ്പോള്‍ സ്വാഭാവികമായും tone -ല്‍ വ്യത്യാസം വരും.
ആഹായ് ബാറക്മോര്‍ പറയുന്നതു ഇതുപോലുള്ള മറ്റൊരു സന്ദര്‍ഭമാണ്ആഹായ് പറഞ്ഞു ജനത്തെ അഭിസംബോധന ചെയ്യുന്നുബാറക്മോര്‍ പറഞ്ഞു വൈദികനോടു അനുവാദം വാങ്ങുന്നു. "പൌലൊസ് ശ്ലീഹാ എഫെസ്യര്‍ക്കെഴുതിയ ലേഖനത്തില്‍നിന്നും ആഹായ് ബാറക്മോര്‍" -– ഇങ്ങനെയാണ് ഇപ്പോള്‍ ചൊല്ലുന്നത്പട്ടക്കാരന്‍റെ അനുവാദം വാങ്ങുന്ന ബാറക്മോര്‍ ആദ്യം പറയുന്നതാവും ഉചിതംആഹായ് മലയാളത്തില്‍ പറയാവുന്നതാണ്ഈ ഭേദഗതികള്‍ വരുത്തിയാല്‍ ശുശ്രൂഷകന്‍ പറയുന്നത് ഇങ്ങനെയാവും:
"ബാറക്മോര്‍സഹോദരങ്ങളെപൌലൊസ് ശ്ലീഹാ എഫെസ്യര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നും വായിക്കുന്നു.”

ജനം ദൈവത്തോട് പ്രാര്‍ഥിക്കുന്നതും വൈദികനോടു ഒരു കാര്യം പറയുന്നതും ഒരേ tone -ല്‍ ആകുകയില്ലനിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനമുണ്ടായിരിക്കട്ടെ എന്നു വൈദികന്‍ ജനത്തെ അഭിവാദ്യം ചെയ്യുമ്പോള്‍തിരികെ അങ്ങയുടെ ആത്മാവിനും ഉണ്ടായിരിക്കട്ടെ എന്നു ജനം പ്രത്യാഭിവാദ്യം ചെയ്യുന്നുഇങ്ങനെ വൈദികനോടു ഒരു കാര്യം പറയുന്നതും ദൈവത്തോട് കുറിയേലായിസോന്‍ എന്ന് പ്രാര്‍ഥിക്കുന്നതും ഒരേ tone -ല്‍ ആകുന്നതെങ്ങനെ?


കീര്‍ത്തനങ്ങള്‍ക്കിടയില്‍ ശുബ്ഹോലാബോ പറയാന്‍ വൈദികന്‍ ഇല്ലാത്തപ്പോള്‍ ജനം മെനവോലം പറയേണ്ട ആവശ്യമില്ല എന്ന ധാരണ പ്രചാരത്തിലായി വരുന്നുണ്ട്ശുബ്ഹോലാബോ പറയുന്നതിന് മുമ്പായി ജനം ബാറക്മോര്‍ പറയുന്നത് വൈദികനോടാണ്വൈദികന്‍റെ അസാന്നിധ്യത്തില്‍ ബാറക്മോര്‍ പറയേണ്ട ആവശ്യവുമില്ല

No comments:

Post a Comment