കുര്‍ബാനയും കുമ്പസാരവും


ഈയിടെ മലങ്കരനസ്രാണി എന്ന ഓണ്‍ലൈന്‍ വേദിയില്‍ ചര്‍ച്ചയ്ക്ക് വന്ന ഒരു വിഷയമാണ് വികുര്‍ബാനാനുഭവത്തിനു മുമ്പായി കുമ്പസാരംഹൂസോയോ നിര്‍ബന്ധമാണോ എന്നുള്ളത്ഈ ലഘുപഠനം തയാറാക്കാന്‍ പ്രചോദകമായത് അതാണ്‌.

സുന്നഹദോസ് തീരുമാനം
1979 ല്‍ കൂടിയ പസുന്നഹദോസിന്‍റെ പരിചിന്തനത്തിന് വിഷയമായ ഒരു പ്രശ്നം സഭാംഗങ്ങളുടെയിടയില്‍ മദ്യപാനവും ദുര്‍മ്മാര്‍ഗ്ഗജീവിതവും ഏറി വരുന്നു എന്നതാണ്അതിന് പ്രധാനകാരണമായി സുന്നഹദോസ് കണ്ടെത്തിയത് ഇതാണ്കുമ്പസാരത്തിലും കുര്‍ബാനയിലും ആളുകള്‍ കാണിക്കുന്ന അനാസ്ഥഇതിന് പസുന്നഹദോസ് നിര്‍ദ്ദേശിച്ച പരിഹാരം ഇങ്ങനെയാണ്: “ഈ ദുസ്ഥിതി മാറ്റി സഭാംഗങ്ങള്‍ക്ക്‌ ശിക്ഷണവും ആത്മീയ ഉണര്‍വും ചുമതലാബോധവും സന്മാര്‍ഗജീവിതവും സദാചാരവും മറ്റും കൈവരുത്തുന്നതിന് വികുമ്പസാരവും വികുര്‍ബാനാനുഭവവും നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കേണ്ടതാണ്.” അതിനായി താഴെപ്പറയുന്ന തീരുമാനങ്ങളും സുന്നഹദോസ് കൈക്കൊണ്ടു.

എങ്ങനെ കുര്‍ബാനാനുഭവം നടപ്പാക്കാം?

  1. നിലവില്‍ മിക്കവരും വികുര്‍ബാന കാണുക മാത്രമേ ചെയ്യുന്നുള്ളൂഅനുഭവിക്കാന്‍ പലപ്പോഴും പട്ടക്കാരന്‍ മാത്രമേ ഉണ്ടാവൂഈ ദുസ്ഥിതി മാറിയേ തീരുവികുര്‍ബാന കണ്ടാല്‍ മാത്രം പോരഅനുഭവിക്കുകയും വേണംകുര്‍ബാനയില്‍ സംബന്ധിക്കുന്ന എല്ലാവരും കുര്‍ബാന അനുഭവിക്കേണ്ടതാണ്.
  2. പതിവായി വികുര്‍ബാന അനുഭവിക്കുന്നതിന് മേല്പ്പട്ടക്കാര്‍ ജനത്തിനു ഉത്തേജനം നല്‍കുകയും അതിന് വേണ്ട നടപടികള്‍ എടുക്കുകയും വേണം.

എങ്ങനെ കുമ്പസാരം കാര്യക്ഷമമായി നടപ്പാക്കാം?

  1. മേല്പ്പട്ടക്കാരും പട്ടക്കാരും ഉള്‍പ്പടെ ആര് പാപം ചെയ്‌താലും കുമ്പസാരിച്ചിട്ട് വേണം കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍മേല്പ്പട്ടക്കാര്‍ക്കും പട്ടക്കാര്‍ക്കും ഇതിന് സൌകര്യപ്പെടാത്തപ്പോള്‍ നേരിട്ട് ദൈവത്തോട് പാപങ്ങള്‍ ഏറ്റു പറയണംഅവസരം കിട്ടുന്ന ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ കുമ്പസാരിക്കണം.
  2. എറ്റുപറയാന്‍ പാപം ഒന്നും ഓര്‍മയില്‍ വരാത്തപ്പോള്‍ ഹൂസോയോ മാത്രം പ്രാപിച്ച ശേഷം കുര്‍ബാന അനുഭവിക്കാവുന്നതാണ്.

സുന്നഹദോസ് തീരുമാനത്തിന്‍റെ രത്നച്ചുരുക്കം ഏതാണ്ട്  ഇങ്ങനെയാണ് :  വര്‍ധിച്ചുവരുന്ന ദുര്‍മ്മാര്‍ഗ്ഗജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ സഭാജീവിതത്തില്‍ കുര്‍ബാനനുഭവവും കുമ്പസാരവും കാര്യക്ഷമമാക്കണംവികുര്‍ബാനയില്‍ സംബന്ധിക്കുന്ന എല്ലാവരും ആദിയോടന്തം ഗൌരവമായി അതില്‍ സംബന്ധിക്കുകയും കുര്‍ബാന അനുഭവിക്കുകയും വേണംകുര്‍ബാനയില്‍ സംബന്ധിക്കലിന്‍റെ ഒരു ഭാഗമാണ് കുര്‍ബാന അനുഭവിക്കല്‍അനുഭവിക്കല്‍ കൂടാതെ സംബന്ധിക്കല്‍ പൂര്‍ത്തിയാകുകയില്ലഅതുപോലെ തന്നെ ഒരു പാപം ചെയ്തുകഴിഞ്ഞാല്‍ എത്രയും വേഗം അത് കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞ് പാപമോചനം നേടണംഇക്കാര്യം ജനത്തെ ബോധവല്‍ക്കരിക്കുകയും അത് നടപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് മേല്‍പ്പട്ടക്കാരാണ്.

കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച്‌ വളരെ ഉത്തരവാദിത്തബോധത്തോടെ കൈക്കൊണ്ട ഒരു തീരുമാനമാണ് ഇത് എന്ന കാര്യം എടുത്തുപറയേണ്ടതില്ലനമ്മുടെ അനുഷ്ടാനങ്ങള്‍ അര്‍ത്ഥവത്താകുകയും ഫലവത്താകുകയും വേണം എന്ന കാര്യം ഈ തീരുമാനങ്ങളില്‍ ഉറപ്പായി പറയുന്നു.

പ്രായോഗികവൈഷമ്യം
പാപം ചെയ്തുപോയിട്ടുണ്ടെങ്കില്‍ കുമ്പസാരിക്കാതെ കുര്‍ബാനയില്‍ സംബന്ധിച്ചുകൂടാ എന്ന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്അതിന് സൌകര്യപ്പെടാത്തപ്പോള്‍മേല്‍പ്പട്ടക്കാരോ പട്ടക്കാരോ ആണെങ്കില്‍ നേരിട്ട് ദൈവത്തോട് പാപം ഏറ്റുപറഞ്ഞിട്ട് കുര്‍ബാനയില്‍ സംബന്ധിക്കാംസാധാരണക്കാര്‍ക്ക് ഹൂസോയോ എങ്കിലും പ്രാപിച്ചിട്ടേ കുര്‍ബാനയില്‍ സംബന്ധിക്കുവാന്‍ പാടുള്ളൂഈ തീരുമാനത്തില്‍ ഒരു പ്രായോഗിക വൈഷമ്യം അടങ്ങിയിട്ടുണ്ട് എന്ന കാര്യം തീരുമാനമെടുക്കുമ്പോള്‍ സുന്നഹദോസ് അംഗങ്ങള്‍ ശ്രധിച്ചിരിക്കാനിടയില്ല. 100 ആളുകള്‍ സംബന്ധിക്കുന്ന ഒരു ചെറിയ പള്ളി സങ്കല്‍പ്പിക്കാംഒരാള്‍ക്ക് അര മിനിറ്റ് വച്ച് 100 ആളുകള്‍ക്ക് ഹൂസോയോ നല്‍കാന്‍ 50 മിനിറ്റ് വേണംകാല്‍ മിനിറ്റ് വച്ചാണെങ്കില്‍ 25 മിനിറ്റ് വേണം. തൂയോബോയ്ക്ക് മുമ്പോ പിമ്പോ ഇത്രയും സമയം വൈദികന് കിട്ടുമോആയിരത്തോളം ആളുകള്‍ സംബന്ധിക്കുന്ന വലിയ പള്ളികളില്‍ എന്ത് ചെയ്യുംപുതുപ്പള്ളി പള്ളികോട്ടയം എലിയാ കത്തീട്രല്‍ തുടങ്ങിയവ അത്തരം പള്ളികളാണ്ആയിരം ആളുകള്‍ക്ക് ഹൂസോയോ കൊടുക്കുന്നതിന് എത്ര സമയം വേണംകാല്‍ മിനിറ്റ് വച്ചാണെങ്കില്‍ ഏതാണ്ട് നാല് മണിക്കൂര്‍!

കുര്‍ബാനയനുഭവിക്കണമെങ്കില്‍ ഹൂസോയോ പ്രാപിച്ചിരിക്കണംകുര്‍ബാനയില്‍ സംബന്ധിക്കുന്ന എല്ലാവരും ഹൂസോയോ പ്രാപിക്കുക എന്നത് പ്രായോഗികമല്ല.  പിന്നെ എന്താണ് പ്രതിവിധിഎല്ലാവരും എപ്പോഴും കുമ്പസാരിക്കുക എന്നത് പ്രായോഗികമല്ല എന്നതുകൊണ്ടാണല്ലോ അതിന്‍റെ ലഘുരൂപമായ ഹൂസോയോ മതി എന്ന് വന്നത്ആളുകളുടെ എണ്ണം കൂടിയപ്പോള്‍ ഹൂസോയോയ്ക്കും സമയമില്ലാതെ വന്നിരിക്കുന്നുഈ സന്ദര്‍ഭത്തിലാണ് ചില വൈദികര്‍ ഹൂസോയോ വീണ്ടും ചുരുക്കുന്നതിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. 100 പേര്‍ക്ക് ഹൂസോയോ കൊടുക്കുമ്പോള്‍ ഒരേ പ്രാര്‍ത്ഥന തന്നെയാണ് വൈദികന്‍ 100 തവണ ആവര്‍ത്തിക്കുന്നത്എങ്കില്‍ എന്തുകൊണ്ട് ആ പ്രാര്‍ത്ഥന ഒരു പ്രാവശ്യം എല്ലാവര്‍ക്കും വേണ്ടി ചൊല്ലിക്കൂടാ എന്ന് അവര്‍ ചിന്തിക്കുന്നെങ്കില്‍ അവരെ കുറ്റടപ്പെടുത്താനാവുമോ?

വി.സിസാമുവല്‍ അച്ചന്‍റെ പ്രതിവിധി
ഈ പ്രായോഗിക വൈഷമ്യം 1979-ലെ പസുന്നഹദോസിന്‍റെ പരിചിന്തനത്തിന് വിഷയമായില്ല എന്ന്‍ വേണം കരുതാന്‍എന്നാല്‍ ഇക്കാര്യത്തിന്‍റെ ഗൌരവം മനസിലാക്കിയ ഒരു മഹാവൈദികന്‍ അക്കാലത്തുണ്ടായിരുന്നു – വിസിസാമുവല്‍ അച്ചന്‍അദ്ദേഹത്തിന്‍റെ ആരാധനാവിജ്ഞാനീയം എന്ന ഗ്രന്ഥത്തിന്‍റെ 36-37 പുറങ്ങളില്‍ ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നു.

കുമ്പസാരം വിശുദ്ധ കുര്‍ബാനാനുഭവത്തിന് മുമ്പ് നടത്തിയിരിക്കണമെന്നുള്ള നീതീകരിക്കുവാന്‍ സാധ്യമല്ലാത്ത നിര്‍ബന്ധം കൊണ്ട് മനുഷ്യരെ വികുര്‍ബാനയനുഭവിക്കുന്നതില്‍ നിന്ന്‍ നാം അകറ്റി നിര്‍ത്തുന്നത് അക്ഷന്തവ്യമായ അപരാധമാണ്." ഇങ്ങനെ പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്ന ലേഖനത്തില്‍ഇതിന് പല കാരണങ്ങള്‍ അദ്ദേഹം നിരത്തി വയ്ക്കുന്നു.
  1. മറ്റ് ഒരു പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭയിലും ഇങ്ങനെയൊരു നിര്‍ബന്ധമില്ലകത്തോലിക്ക സഭയില്‍ മുമ്പുണ്ടായിരുന്നുഇപ്പോള്‍ അവര്‍ക്കും ഇല്ല.
  2. എല്ലാവരും വികുര്‍ബാന അനുഭവിക്കണമെന്നും അനുഭവിക്കാത്തവര്‍ സഭയ്ക്ക് പുറത്താണെന്നും അനുശാസിക്കുന്ന ഹൂദായകാനോന്‍ കുമ്പസാരത്തെക്കുറിച്ച് ഉരിയാടിയിട്ടു പോലുമില്ലഹൂദായ കാനോന്‍ രൂപമെടുത്ത 13-ആം നൂറ്റാണ്ടില്‍ കുമ്പസാരം കുര്‍ബാനാനുഭവത്തിന്‍റെ ഒരു വ്യവസ്ഥ അല്ലായിരുന്നു എന്ന്‍ അതില്‍ നിന്ന്‍ വ്യക്തമാണ്.
  3. കുമ്പസ്സാരം നിര്‍ബ്ബന്ധമെങ്കില്‍ എന്തുകൊണ്ട് പട്ടക്കാരും മേല്‍പ്പട്ടക്കാരും ഈ നിയമം പാലിക്കുന്നില്ലഅവരും കുര്‍ബാനയ്ക്ക് മുമ്പായി കുമ്പസാരിക്കേണ്ടതല്ലേ?
  4. എല്ലാ കൂദാശകളെയും പൂര്‍ത്തീകരിക്കുന്ന കൂദാശ എന്ന നിലയില്‍ കുര്‍ബാന കുമ്പസാരത്തെയും പൂര്‍ത്തീകരിക്കുന്നുകുമ്പസാരിച്ചവര്‍ അതിന്‍റെ പൂര്‍ത്തീകരണത്തിനായി കുര്‍ബാന അനുഭവിക്കണം എന്ന് പറയാമെങ്കിലും കുര്‍ബാനയില്‍ സംബന്ധിക്കണമെങ്കില്‍ കുമ്പസാരിച്ചിരിക്കണം എന്ന വ്യവസ്ഥ ന്യായമല്ല.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് കുമ്പസാരത്തെക്കുറിച്ച് ന്യായമായ ഒരു നിലപാട് നാം അവലംബിക്കേണ്ടത് അത്യാവശ്യമാണ് എന്ന്‍ അദ്ദേഹം പ്രബോധിപ്പിക്കുന്നു.

മെലത്തിയസ് തിരുമേനിയുടെ നിലപാട്
മലങ്കരസസ്രാണി എന്ന ഓണ്‍ലൈന്‍ വേദിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള ധാരാളം പേര്‍ അതില്‍ പങ്കെടുത്തുതൃശൂര്‍ ഭദ്രാസനത്തിലെ യൂഹാനോന്‍ മോര്‍ മെലത്തിയസ് തിരുമേനി അദ്ദേഹത്തിന്‍റെ ഭദ്രാസനത്തില്‍ കുര്‍ബാനയ്ക്ക് മുമ്പായി കുമ്പസാരം വേണം എന്ന വ്യവസ്ഥ എടുത്തു കളഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്ധാരാളം പേര്‍ തിരുമേനിയെ അനുകൂലിച്ചു സംസാരിച്ചുധാരാളം പേര്‍ പ്രതികൂലിച്ചു.

വിസിസാമുവല്‍ അച്ചന്‍റെ ലേഖനം ഉദ്ധരിച്ചു കൊണ്ട് പലരും അനുകൂലിച്ചുപെണ്‍കുഞ്ഞുങ്ങളെ മാമോദീസയ്ക്ക് ശേഷം ത്രോണോസില്‍ മുത്തിക്കാതിരിക്കുകആത്മഹത്യ ചെയ്തവരെ പള്ളിയുടെ ശവക്കോട്ടയില്‍ സംസ്കരിക്കാതിരിക്കുകസ്ത്രീകള്‍ക്ക് സഭയുടെ ഭരണരംഗത്ത് അവസരം നല്‍കാതിരിക്കുക തുടങ്ങിയ അനാചാരങ്ങള്‍ നാം തിരുത്തിയതുപോലെ തിരുത്തേണ്ട ഒരു അനാചാരമാണ് കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരം നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്ന്‍ അവര്‍ വാദിച്ചു.

എന്നാല്‍ മറ്റു ചിലര്‍ നഖശിഖാന്തം അതിനെ എതിര്‍ത്തുസഭയുടെ നിയമം ധിക്കരിക്കുന്ന ഒരു മേല്പ്പട്ടക്കാരന് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല എന്ന് അവര്‍ വാദിച്ചുഇവിടെ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന്‍റെ കീഴില്‍ തന്‍റെ കാര്‍ പാര്‍ക്ക് ചെയ്യുന്ന പോലീസുകാരനോട് ഒരാള്‍ തിരുമേനിയെ ഉപമിച്ചുസുന്നഹദോസിന്‍റെ ഒരു തീരുമാനത്തെ അതിലെ ഒരു ബിഷപ്പ് തന്നെ ലംഘിക്കുന്നത് അപലപനീയമാണ് എന്ന് അവര്‍ വിലയിരുത്തി.

വി.സിസാമുവല്‍ അച്ചന്‍ ആ ലേഖനം എഴുതിയത് വൈദികര്‍ക്കു വേണ്ടിയാണെന്നും അത് വൈദികരല്ലാത്തവര്‍ വ്യാഖ്യാനിച്ചാല്‍ അബധമാകുമെന്നും ഒരു വൈദികന്‍ അവകാശപ്പെട്ടുഎന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു വൈദികന്‍ എല്ലാവരും ദൈവസന്നിധിയില്‍ ഒരുപോലെയാണെന്നുംആചാരാനുഷ്ടാനങ്ങളെക്കാള്‍ പ്രധാനമാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്ന പാപമോചനാനുഭവം എന്നും അഭിപ്രായപ്പെട്ടു.

എല്ലാവരും കുര്‍ബാന അനുഭവിക്കണമെന്നും അക്കാര്യത്തിനായി ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നുമുള്ള 79-ലെ സുന്നഹദോസ് തീരുമാനമാണ് വാസ്തവത്തില്‍ മെലത്തിയസ് തിരുമേനി നടപ്പിലാക്കിയത് എന്ന്‍ കാണാംഎല്ലാവരും കുര്‍ബാന അനുഭവിക്കണമെങ്കില്‍ കുമ്പസാരം അതിന് ഒരു വ്യവസ്ഥയാകാന്‍ പാടില്ല എന്ന്‍ വി.സിസാമുവല്‍ അച്ചന്‍ പറഞ്ഞിട്ടുള്ളതിന്‍റെ അടിസ്ഥാനത്തിലാവണം തിരുമേനി പ്രവര്‍ത്തിച്ചത്വികുര്‍ബാനയുടെ ഭാഗമായി പാപമോചന പ്രാര്‍ത്ഥന ഉള്ളതുകൊണ്ട് പ്രത്യേകിച്ചു ഒരു പാപമോചന പ്രാര്‍ത്ഥന അതിനുമുമ്പായി ആവശ്യമില്ല എന്നാണ് തിരുമേനി കരുതുന്നത് എന്ന് തോന്നുന്നു.

ഇനി ഇക്കാര്യത്തില്‍ നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍മെലത്തിയസ് തിരുമേനിയെപ്പോലെ സാമൂഹ്യപ്രതിബധതയും ഉത്തരവാദിത്തബോധവുമുള്ള ഒരാള്‍ നടത്തുന്ന നിയമലംഘനം ഒരു സാധാരണ നിയമലംഘനമാവില്ല എന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂഗാന്ധിയുടെ ഉപ്പുസത്യാഗ്രഹം നിയമലംഘനമായിരുന്നല്ലോയേശുതമ്പുരാന്‍ അക്കാലത്തെ ശാബത്ത് നിയമങ്ങള്‍ ലംഘിച്ച വിവരവും നമുക്കറിയാംമാറ്റുവിന്‍ ചട്ടങ്ങളെ എന്ന്‍ ആഹ്വാനം ചെയ്ത മഹാകവി ചില നിയമങ്ങള്‍ ലംഘിക്കപ്പെടേണ്ടതാണ് എന്ന് ഓര്‍മ്മിപ്പിക്കുകയായിരുന്നു.

കുമ്പസാരം കുര്‍ബാനാനുഭവത്തിന്‍റെ ഒരു വ്യവസ്ഥയായത്
കത്തോലിക്കരുടെ സ്വാധീനഫലമായാണ്‌ എന്ന് വിസിസാമുവല്‍ അച്ചന്‍ പറയുന്നുകൂനന്‍കുരിശുസത്യം വരെ ഏതാണ്ട് അന്‍പത് വര്‍ഷക്കാലം നാം അവരുടെ അധികാരത്തിലും സ്വാധീനത്തിലും ആയിരുന്നല്ലോഅക്കാലത്തുണ്ടായ ഈ ആചാരം മാറ്റമില്ലാതെ ഇന്നും തുടരുന്നുനിലവിലിരിക്കുന്ന ഒരാചാരം അത് ഒരു ദുരാചാരമാണങ്കില്‍ പോലും മാറ്റിയെടുക്കുക എളുപ്പമല്ലവിസിസാമുവല്‍ അച്ചനെപ്പോലെ ഒരാള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടും അതിന് ഇളക്കം തട്ടിയില്ല എന്നത് അതിന് തെളിവാണ്ഇപ്പോള്‍ ഒരു മെത്രാപ്പോലീത്ത അതിനെതിരെ പ്രതികരിക്കുകയും സ്വന്തം ഭദ്രാസനത്തിലെങ്കിലും അത് മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുഇത് സഭയ്ക്ക് മുഴുവന്‍ ഒരു വെല്ലുവിളിയാണ്നാം അദ്ദേഹത്തോടൊപ്പം നില്‍ക്കുമോഅതോ അദ്ദേഹത്തെ ക്രൂശിക്കുമോ

കൂടുതല്‍ പഠനത്തിന്
ഫാ.വി .സി .സാമുവല്‍ സഭാവിജ്ഞാനീയം  


3 comments:

  1. \\o// The disciplinary matters is better to leave to the Synod- Whatever their decision acceptable to us, and they're responsible:No shifting the burden of responsibility to laymen when it suits the Church... !!

    ReplyDelete
  2. Fr. George ThankachanDecember 11, 2017 at 8:13 PM

    Dear John Sir, you spoke from my mouth. The new testament church member has attained the sonship by way of baptism and hence has the right to call God Abba, and has an easy access to the heavenly Father unlike a member in the Old testament church. Hoosoyo has now become more or less a perfunctory act in many churches. It is time consuming. Absolution is to be given to those who have properly confessed their sins and have renewed their baptismal faith, without which mere hoosoyo is meaningless.

    ReplyDelete
  3. Tertullian - AD 203
    [Some] people flee from [confession] as being an exposure of themselves, or they put it off from day to
    day. I presume they are more mindful of modesty than of salvation, like those who contract a disease in
    the more shameful parts of the body and shun making themselves known to the physicians; and thus
    they perish along with their own bashfulness....The Church has the power of forgiving sins. This I
    acknowledge and adjudge.



    John Chrysostom - AD 387
    Priests have received a power which God has given neither to angels nor to archangels. It was said to
    them: "Whatsoever you shall bind on earth shall be bound in heaven; and whatsoever you shall loose,
    shall be loosed." Temporal rulers have indeed the power of binding: but they can only bind the body.
    Priests, in contrast, can bind with a bond which pertains to the soul itself and transcends the very
    heavens. Did [God] not give them all the powers of heaven? "Whose sins you shall forgive," he says,
    "they are forgiven them; whose sins you shall retain, they are retained." The Father has given all
    judgment to the Son. And now I see the Son placing all this power in the hands of men. They are raised
    to this dignity as if they were already gathered up to heaven.

    ReplyDelete