നമ്മുടെ ജീവിതസാഹചര്യത്തിന് യോജിക്കുന്ന ആരാധന

    2014 September -ല്‍ ഡോകെഎംജോര്‍ജച്ചന്‍ ഫലമൂലാദികളെ വാഴ്ത്താനുള്ള ഒരു പ്രാര്‍ഥനാക്രമം രചിക്കുകയുണ്ടായിനമ്മുടെ പരമ്പരാഗതമായ പ്രാര്‍ഥനാക്രമങ്ങളുടെ രൂപമാണ് ഇതിനും.ത്രിത്വസ്തുതിയോടെ ആരംഭിക്കുന്ന ഈ ക്രമത്തില്‍ പ്രാരംഭപ്രാര്‍ഥനപ്രുമിയോന്‍സെദറ എന്നീ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ത്രിത്വനാമത്തില്‍ ഫലമൂലാദികളെ വാഴ്ത്തുകയും ചെയ്യുന്നുപ്രാര്‍ഥനകള്‍  കൂടാതെ ആറ് ചെറിയ കീര്‍ത്തനങ്ങളും ഒരു വേദവായനയും (ഏവന്‍ഗേലിയോന്‍)ഉള്‍പ്പെടുത്തിയിരിക്കുന്നുഒടുവില്‍ വാഴ്ത്തപ്പെട്ട പഴങ്ങള്‍ എല്ലാവരും പങ്കിട്ടു അനുഭവിക്കുന്നു.
      ഇതിലെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും വേദവായനയും സസ്യജാലങ്ങളുമായുംകൃഷിയുമായും,വിളവെടുപ്പുമായും ബന്ധപ്പെട്ടതാണ്നമ്മുടെ ജീവിതവുമായും ഇക്കാലത്തെ സങ്കീര്‍ണമായ ജീവിതപ്രശ്നങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടു ഈ ആരാധനാക്രമം വളരെ അര്‍ഥവത്തായി ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുഭവപ്പെടും.
      നമ്മുടെ കാലഘട്ടത്തില്‍ നടന്നിട്ടുള്ള ഒരു ആരാധനാപരീക്ഷണമെന്ന നിലയില്‍ ഈ പ്രാര്‍ഥനാക്രമം വളരെ പ്രധാന്യമര്‍ഹിക്കുന്നുപൌലൊസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും സമാധാനത്തിനായുള്ള പ്രാര്‍ഥനകള്‍ രചിക്കുകയും അവ ലോകസമ്മേളനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്ഇതൊക്കെ മാതൃകയാക്കി കൂടുതല്‍ പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ആശിക്കാം.
    നമ്മുടെ പിതാക്കന്മാര്‍ രചിച്ചിരിക്കുന്ന കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും മനസിരുത്തി പഠിക്കുകയുംഅവയെ മാതൃകയാക്കി നമ്മുടെ കാലഘട്ടത്തിലെ ജീവിതത്തിനനുസൃതമായ കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും നാം രചിക്കുകയും വേണംസെദറകള്‍ അവരുടെ അത്യുദാത്തമായ ധ്യാനചിന്തകളാണ്അവ യാന്ത്രികമായി ഉരുവിടുന്നതിന് പകരം അവയുടെ ആഴത്തിലേക്കിറങ്ങിച്ചെല്ലുകയും ആ മാതൃകയില്‍ ധ്യാനിക്കുകയുംധ്യാനചിന്തകള്‍ വരും തലമുറകള്‍ക്ക് മാതൃകയാകത്തക്കവണ്ണം നാം രചിക്കുകയും ചെയ്യണം.
    മലയാളത്തില്‍ മാത്രമല്ല നമുക്ക് ആരാധനയുള്ളത്ഇംഗ്ലീഷിലുംഹിന്ദിയിലുംതമിഴിലും ഒക്കെ ഇന്ന് നമുക്ക് ആരാധനയുണ്ട്ഈ ഭാഷകളെല്ലാം പരിണമിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ഈ ഭാഷകളിലെ ആരാധനാക്രമങ്ങളെല്ലാം സമകാലിക ഭാഷയിലേക്ക് നിരന്തരം മാറ്റിക്കൊണ്ടിരിക്കണംആരാധനാപരിഷ്കരണം വല്ലപ്പോഴും നടക്കേണ്ട ഒരു കാര്യമല്ലഇതിനായി ചുമതലപ്പെട്ട ഒരു സമിതി സ്ഥിരമായി ചെയ്തുകൊണ്ടിരിക്കേണ്ട ഒരു കാര്യമാണ്നമ്മുടെ സെമിനാരിക്കു പല വിഭാഗങ്ങളുണ്ട്ആരാധനാസംഗീതം മെച്ചപ്പെടുത്തുന്നതിന്‍റെ ചുമതല വഹിക്കുന്നതു ശ്രുതി ലിറ്റര്‍ജിക്കല്‍ മ്യൂസിക് സ്കൂള്‍ ആണ്ഇതുപോലെ സ്ഥിരമായ ഒരു സംവിധാനമാണ് ആരാധനാപരിഷ്കരണത്തിനും വേണ്ടത്ഹിന്ദിയിലുള്ള ആരാധന പരിഷ്കരിക്കുന്നതിന്‍റെ ചുമതല ഒരുപക്ഷേ നാഗ്പൂരുള്ള സെമിനാരിക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞേക്കുംഅതുപോലെ അമേരിക്കയിലോ മറ്റോ ഒരു സെമിനാരി ഉണ്ടാകുന്നെങ്കില്‍ ഇംഗ്ലീഷിലുള്ള ആരാധന പരിഷ്കരിക്കുന്നതിന്‍റെ ചുമതല അതിനു ഏറ്റെടുക്കാന്‍ കഴിഞ്ഞേക്കും.
    നമ്മുടെ പിതാക്കന്മാര്‍ രചിച്ച പ്രാര്‍ഥനകള്‍ നമുക്ക് മനസിലാകുന്ന സമകാലിക ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നത് ആരാധനാപരിഷ്കരണത്തിന്‍റെ ആദ്യപടി മാത്രമാണുക്രമേണ അവരുടെ മാതൃക പിന്തുടര്‍ന്നു നമ്മുടെ കാലഘട്ടത്തിനും ജീവിതസാഹചര്യത്തിനും അനുയോജ്യമായ പ്രാര്‍ഥനകള്‍ എഴുതിയുണ്ടാക്കുവാനും നമുക്ക് കഴിയണം.
    നമ്മുടെ സെമിനാരികളില്‍ വിദ്യാര്‍ഥികള്‍ ദിവസവും ഏറ്റവും കുറഞ്ഞത് രണ്ടര മണിക്കൂറെങ്കിലും യാമപ്രാര്‍ഥനകള്‍ക്കായി സമയം ചെലവിടുന്നുകുര്‍ബാനയുള്ള ദിവസങ്ങളില്‍ അത് നാലര മണിക്കൂര്‍ ആകുംപ്രഭാതത്തില്‍ 4:45 നു അവര്‍ ഉറക്കമുണരുന്നു. 5 മണിക്ക് ചാപ്പലില്‍ എത്തുന്ന അവര്‍ പാതിരാത്രിപ്രഭാതനമസ്കാരങ്ങള്‍ ചൊല്ലുന്നുഏതാണ്ട് 6:30 ക്കു പ്രാര്‍ഥന കഴിഞ്ഞ് കുളിക്കാനും മറ്റും സമയം കണ്ടെത്തുന്നു. 7:30 ക്കു ക്ലാസ് ആരംഭിക്കുന്നുകുര്‍ബാനയുണ്ടെങ്കില്‍ 7:30 ക്കു വീണ്ടും ചാപ്പലില്‍ എത്തുന്നു. 9:30 ക്കു പ്രഭാതഭക്ഷണത്തിന് ശേഷം 10 മണിക്ക് ക്ലാസ് ആരംഭിക്കുന്നു. 1:00 മണിക്ക് ക്ലാസ്സ് കഴിഞ്ഞാലുടന്‍ ചാപ്പലില്‍ മൂന്നാം മണിആറാം മണി നമസ്ക്കാരങ്ങള്‍ഉച്ചക്ക് ശേഷം പ്രസംഗപരിശീലനംപാട്ടുപരിശീലനം തുടങ്ങി വിവിധ പഠനപരിപാടികള്‍. 4:00 മണിക്ക് ശേഷം സെമിനാരിയിലെ വിവിധ ജോലികള്‍കായിക വിനോദങ്ങള്‍ എന്നിവയ്ക്കു സമയമുണ്ട്. 6:00 മണിക്ക് ചാപ്പലില്‍ ഒന്‍പതാം മണിസന്ധ്യസൂത്താറാ എന്നീ യാമപ്രാര്‍ഥനകള്‍വീണ്ടും 9:30 ക്കു ചാപ്പലില്‍ സൂത്താറാ (ശയനനമസ്കാരം). അവരുടെ homework ചെയ്തു കഴിയുമ്പോള്‍ പാതിരാത്രിയാകുംഉറക്കം വെറും മണിക്കൂര്‍.
    മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണ് എന്ന് അതേക്കുറിച്ച് അറിവുള്ളവര്‍ പറയുന്നുആവശ്യത്തിന് ഉറക്കമില്ലാതായാല്‍ അത് മനോരോഗത്തിലേക്ക് നയിക്കാംരാത്രിയില്‍ മണിക്കൂര്‍ മാത്രം ഉറങ്ങാന്‍ കഴിയുന്ന സെമിനാരി വിദ്യാര്‍ഥികള്‍ പകല്‍ സമയം ക്ലാസിലിരുന്നു ഉറക്കം തൂങ്ങുന്നത് സാധാരണ കാഴ്ചയാണ്എല്ലാ വിദ്യാര്‍ഥികളും യാമപ്രാര്‍ഥനകള്‍ക്ക് കൃത്യസമയത്ത് എത്തിക്കൊള്ളണം എന്നത് വളരെ നിര്‍ബ്ബന്ധമാണ്എന്നാല്‍ മണിക്കൂറെങ്കിലും ഉറങ്ങണം എന്ന കാര്യത്തില്‍ നിര്‍ബന്ധമില്ല.
    ഇത് നേരിട്ടു കാണുമ്പോള്‍ ആര്‍ക്കും മനസില്‍ തോന്നാവുന്ന ഒരു  ചോദ്യം ഇതാണ്സെമിനാരി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയാലും അവര്‍ ദിവസവും രണ്ടര മണിക്കൂര്‍ നേരം പ്രാര്‍ഥിക്കുമോഇത് പറയുമ്പോള്‍ ഓര്‍മ വരുന്നത് പണ്ട് സ്കൂളില്‍ മലയാളം പഠിച്ചിരുന്നതാണ്കടിച്ചാല്‍ പൊട്ടാത്ത കവിതകളൊക്കെയാണ് ചെറിയ ക്ലാസ് മുതലേ പഠിക്കേണ്ടിയിരുന്നത്പത്താം ക്ലാസ് വരെ മലയാളം കവിതകള്‍ പഠിച്ചിറങ്ങിയ ഒരാള്‍ എവിടെയെങ്കിലും ഒരു കവിത കണ്ടാല്‍ അങ്ങോട്ട് തിരിഞ്ഞു നോക്കുക കൂടിയില്ലസ്കൂളില്‍ കവിതകള്‍ പഠിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് മാത്രമല്ലദോഷമാണ് ഉണ്ടായത്സ്കൂളില്‍ കവിതകള്‍ പഠിക്കാതെയിരുന്നെങ്കില്‍ ഒരു കൌതുകം തോന്നിയെങ്കിലും ആളുകള്‍ ഒരു കവിത കണ്ടാല്‍ നോക്കിയേനെദിവസവും രണ്ടര മുതല്‍ നാലര മണിക്കൂര്‍ വരെ യാന്ത്രികമായി പ്രാര്‍ഥനകള്‍ ഉരുവിടാന്‍ നിര്‍ബ്ബന്ധിതരാകുന്ന സെമിനാരി വിദ്യാര്‍ഥികള്‍ സെമിനാരി വിട്ടാല്‍ പ്രാര്‍ഥിക്കുമോ എന്ന് സംശയിക്കുന്നത് അതുകൊണ്ടാണ്

    നമ്മുടെ ദയാറാകളിലെ അംഗങ്ങള്‍ ദിവസവും രണ്ടര മണിക്കൂര്‍ നേരം യാമപ്രാര്‍ഥനക്കായി ചെലവിടുന്നത് നല്ലത് തന്നെഎന്നാല്‍ സെമിനാരി വിദ്യാര്‍ഥികള്‍ അത്രയും നേരം ദിവസവും യാമപ്രാര്‍ഥനയ്ക്കായി ചെലവിടേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്അവരുടെ ഉറക്കവും പഠനവും അവഗണിച്ചു കൊണ്ട് ദിവസവും ഇത്രയും നേരം യാമപ്രാര്‍ഥനകള്‍ക്ക് ചെലവഴിക്കുന്നത് ബുദ്ധിപൂര്‍വമാണോ എന്ന് ചിന്തിക്കണംക്ലാസുള്ള ദിവസങ്ങളില്‍ രണ്ടര മണിക്കൂര്‍ എന്നുള്ളത് ഒന്നര മണിക്കൂറായി ചുരുക്കുന്നത് നന്നായിരിക്കുംപ്രഭാതത്തിലും ഉച്ചക്കും സന്ധ്യക്കും അര മണിക്കൂര്‍ വീതം പ്രാര്‍ഥിക്കുകലാഭിക്കുന്ന ഒരു മണിക്കൂര്‍ കൂടി അവര്‍ ഉറങ്ങട്ടെഅങ്ങനെ ക്ളാസ്സില്‍ ഉറക്കം തൂങ്ങാതെ ഇരുന്ന് ശ്രദ്ധിക്കട്ടെ.

2 comments:

  1. I beg to differ the way in which you relate seminarians pray pretty long time with students forced to learn poetry.frkuriendaniel

    ReplyDelete
  2. Dear Achen,
    Thank you very much for finding time to read and comment. I admit that my tone gets a little harsh and sarcastic at times to the point of being offensive, and I sincerely apologize for it. I earnestly request you not to be put off by my tone, but try to see if there is any particle of truth in what I am saying.
    Please continue reading and make your valuable comments.
    Regards,
    John

    ReplyDelete