3. ജനസഹകരണം ഉറപ്പാക്കുന്ന ആരാധന


ഒരു ഞായര്‍ നാളില്‍ നമ്മുടെ ഒരു ദേവാലയത്തില്‍ കണ്ട കാര്യങ്ങള്‍ വായനക്കാരുമായി പങ്കിടുകയാണ് ഇവിടെഏതാണ്ട് 150 കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഒരു ഇടവകയാണ് അത്രാവിലെ 7:30 നു പ്രഭാതപ്രാര്‍ഥനയോടെ ആരാധന ആരംഭിച്ചുഅപ്പോള്‍ അവിടെ ഏകദേശം 20 പേര്‍ ഉണ്ടായിരുന്നു. 8:15 നു കുര്‍ബാന ആരംഭിക്കുമ്പോള്‍ ഏകദേശം 100 പേര്‍ ആയി. 9 മണിയോടെ 200 പേര്‍ ആയി. 9:30 നു ഏതാണ്ട് 250 പേര്‍ ആയികുര്‍ബാന ആരംഭിക്കുന്നതിന് മുമ്പായി കുറേപ്പേര്‍ മുമ്പോട്ടു വരികയും വൈദികന്‍ അവരുടെ തലയില്‍ കൈവച്ച് പാപമോചനപ്രാര്‍ഥന (ഹൂസോയോചൊല്ലുകയും ചെയ്തുഅവര്‍ ഒടുവില്‍ മുന്നോട്ടു വന്നു കുര്‍ബാന ഭക്ഷിച്ചുഏതാണ്ട് 10 മണിക്ക് കുര്‍ബാന അവസാനിച്ചുചില ദിവസങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും അര മണിക്കൂറോ ഒരു മണിക്കൂറോ അതിലധികമോ ഒക്കെ നീണ്ടെന്ന് വരാം.
150 കുടുംബങ്ങള്‍ ഉള്ള ആ ഇടവകയില്‍ ഒരു കുടുംബത്തിന് ശരാശരി ഒന്നരയാള്‍ വച്ച് 250 പേര്‍ ആരാധനയില്‍ സംബന്ധിക്കാന്‍ എത്തിയത് എന്തുകൊണ്ടും നല്ലത് തന്നെഎന്നാല്‍ അവരില്‍ പകുതിയും കുര്‍ബാന പകുതിയായപ്പോഴാണ് എത്തിയത്ഇത് ആ ദേവാലയത്തിലെ മാത്രം സ്ഥിതിയല്ലനമ്മുടെ എല്ലാ ദേവാലയങ്ങളിലും ഏതാണ്ട് ഇങ്ങനെ തന്നെയാണ്കുര്‍ബാന എല്ലാവരും ആദിയോടന്തം സംബന്ധിക്കാനുള്ളതാണ് എന്നു മാത്രമല്ല സംബന്ധിക്കുന്ന എല്ലാവരും കുര്‍ബാന അനുഭവിക്കേണ്ടതുമാണ് എന്നു എല്ലാവര്‍ക്കും അറിയാവുന്നതാണ്കുറച്ചു പേര്‍ മാത്രം അനുഭവിച്ചു പിരിയുന്നത് നമ്മുടെ പാരമ്പര്യത്തില്‍ പെട്ട കാര്യമല്ലകുര്‍ബാന അനുഭവിക്കാത്തവര്‍ വിശ്വാസപ്രമാണം ചൊല്ലുന്നതിന് മുമ്പായി പിരിഞ്ഞു പോകുന്ന പതിവാണ് ആദിമസഭയില്‍ ഉണ്ടായിരുന്നത്ഇപ്പോഴത്തേത് ഇടക്കാലത്ത് വന്നു ചേര്‍ന്ന ഒരു സമ്പ്രദായമാണ്സമയത്ത് എത്തുന്നവര്‍ താമസിച്ചു എത്തുന്നവരെയും കുര്‍ബാന അനുഭവിക്കുന്നവര്‍ അനുഭവിക്കാത്തവരെയും കുറ്റപ്പെടുത്തിയാല്‍ അത് പരീശന്‍ ചുങ്കക്കാരനെ കുറ്റപ്പെടുത്തിയത് പോലെ ആയിപ്പോകുംഅതുകൊണ്ടു പരീശമനോഭാവത്തോടെയല്ലാതെ ഈ പ്രശ്നത്തെ എങ്ങനെ സമീപിക്കാം എന്നു നോക്കാം.
താമസിച്ചു എത്തുന്ന ചിലരോടെങ്കിലും അതെപ്പറ്റി ഒന്നു തുറന്നു സംസാരിച്ചാല്‍ ചില കാര്യങ്ങള്‍ ബോധ്യപ്പെടുംഅവര്‍ താമസിച്ചു എത്തുന്നത് അഭക്തരായത് കൊണ്ടല്ലആരാധനയെ ഗൌരവമായി എടുക്കാത്തത് കൊണ്ടുമല്ലചിലര്‍ ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി വേണ്ടത്ര ബോധ്യമുള്ളവരായിരിക്കുംഎന്നാല്‍ കുറെപ്പേര്‍ക്കെങ്കിലും ആ ബോധ്യം വേണ്ടത്ര ഉണ്ടാവില്ലചില ആളുകള്‍ എത്ര മണിക്കൂര്‍ വേണമെങ്കിലും ദേവാലയത്തില്‍ ചെലവിടാന്‍ താല്പര്യമുള്ളവരാണ്എന്നാല്‍ മറ്റ് ചിലര്‍ അത്രയും താല്‍പര്യം ഉള്ളവരാവില്ലമറ്റ് ചിലര്‍ താല്‍പര്യം ഉണ്ടെങ്കിലും സമയം വേണ്ടത്ര ഇല്ലാത്തവരാകാംഅധികനേരം ദേവാലയത്തില്‍ നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരായിരിക്കും ചിലര്‍കൊച്ചു കുഞ്ഞുങ്ങളുമായി ദേവാലയത്തിലെത്തുന്ന അമ്മമാര്‍ക്ക് അധികനേരം ദേവാലയത്തില്‍ നില്‍ക്കാന്‍ സാധിച്ചെന്നു വരികയില്ലആളുകള്‍ പല തരക്കാരുണ്ട് എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാല്‍ എല്ലാത്തരക്കാരെയും ഉള്‍പ്പെടുത്താവുന്ന തരത്തില്‍ ആരാധനയുടെ സമയത്തില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ സാധിക്കും.
മിക്ക ദേവാലയങ്ങളിലും കുര്‍ബാന തുടങ്ങുന്ന സമയം എഴുതി വച്ചിട്ടുണ്ടെകിലും തീരുന്ന സമയം എവിടേയും എഴുതി വച്ച് കാണാനിടയായിട്ടില്ലതുടങ്ങുന്ന സമയം പോലെ തീരുന്ന സമയവും നിശ്ചയിച്ചു എഴുതി വയ്ക്കുകയും അത് നിര്‍ബന്ധമായി പാലിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്തുടങ്ങുന്ന സമയവും തീരുന്ന സമയവും മുന്‍കൂട്ടി അറിയാമെങ്കില്‍ ആളുകള്‍ക്ക് അതനുസരിച്ച് കുര്‍ബാനയില്‍ ആദിയോടന്തം സംബന്ധിക്കുന്നതിന് മുന്‍കൂട്ടി തീരുമാനിക്കാനും ഒരുങ്ങാനും സാധിക്കുംതീരെ സമയം കുറവായവര്‍ക്ക് കുര്‍ബാനയില്‍ മാത്രം സംബന്ധിച്ചു പോകാംസമയം കൂടുതല്‍ ചെലവാക്കാന്‍ ഉള്ളവര്‍ക്ക് പ്രഭാതപ്രാര്‍ഥന മുതല്‍ സംബന്ധിക്കാവുന്നതാണ്കുര്‍ബാനയ്ക്ക് ശേഷമുള്ള വിവിധ പരിപാടികളിലും അവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

പതിവായി കുര്‍ബാന അനുഭവിക്കാത്ത ചിലരോടു അതെപ്പറ്റി തുറന്നു സംസാരിച്ചാല്‍ ചില സത്യങ്ങള്‍ ബോധ്യപ്പെടുംഅവരില്‍ മിക്കവരും എപ്പോഴും കുര്‍ബാന അനുഭവിക്കാന്‍ താല്‍പര്യമുള്ളവരാണ്എന്നാല്‍ എല്ലാവര്‍ക്കും എപ്പോഴും കുര്‍ബാന അനുഭവിക്കാനുള്ള സംവിധാനം നമ്മുടെ പള്ളികളില്‍ ഇപ്പോള്‍ ഇല്ലല്ലോവൈദികന്‍ ഒരു മിനിറ്റില്‍ ശരാശരി അഞ്ചു പേര്‍ക്കു കുര്‍ബാന കൊടുക്കുന്നു എന്നു വിചാരിക്കുകപത്തു മിനിറ്റ് കൊണ്ട് അന്‍പത് പേര്‍ക്കുഇരുപതു മിനിറ്റ് കൊണ്ട് നൂറു പേര്‍ക്കുഅന്‍പത് മിനിറ്റ് കൊണ്ട് 250 പേര്‍ക്കുകുര്‍ബാന അനുഭവിക്കാന്‍ ആളുകള്‍ കൂടുന്തോറും കുര്‍ബാന അവസാനിക്കാനും താമസിക്കുംഈ പള്ളിയിലുള്ള എല്ലാവരും തനിക്കു വേണ്ടി കാത്തിരിക്കുകയാണ് എന്ന കുറ്റബോധം കുര്‍ബാന അനുഭവിക്കാന്‍ മുന്നോട്ട് പോകുമ്പോള്‍ ആര്‍ക്കും ഉണ്ടാകാംഈ കുറ്റബോധം പതിവായ കുര്‍ബാന അനുഭവത്തില്‍ നിന്നു ആളുകളെ പിന്തിരിപ്പിക്കാംഎത്രയാളുകള്‍ കുര്‍ബാന അനുഭവിക്കാനുണ്ടെങ്കിലും പത്തുമിനിറ്റിനകം അവര്‍ക്കെല്ലാം കുര്‍ബാന കൊടുക്കാന്‍ സാധിക്കുന്ന ഒരു സംവിധാനം എങ്ങനെ സൃഷ്ടിക്കാന്‍ സാധിയ്ക്കും എന്നു ചുമതലപ്പെട്ടവര്‍ ചിന്തിക്കേണ്ടതാണ്എല്ലാവരും കുര്‍ബാന അനുഭവിച്ചിരുന്ന ആദിമസഭയിലും ഇന്നത്തെ മറ്റ് സഭകളിലും അത് എങ്ങനെയാണ് ചെയ്യുന്നത് എന്നു മനസിലാക്കുന്നത് നന്നായിരിക്കും

No comments:

Post a Comment