ഉപസംഹാരം


നമ്മുടെ ആരാധനക്രമത്തിന് രൂപം നല്‍കിയ പിതാക്കന്‍മാര്‍ അതിനെ കണ്ടത് നമുക്ക് ദൈവവുമായുള്ള ആദര്‍ശബന്ധത്തിന്‍റെ പ്രതീകാവിഷ്കാരമായാണ്ജീവിതത്തിനു അര്‍ഥമേകുന്നതും ഹൃദയത്തെ ശുദ്ധീകരിക്കുന്നതും മനസിനെ ശക്തീകരിക്കുന്നതുമായിരുന്നു അവര്‍ക്ക് ആരാധന.
എന്നാല്‍ ഇന്ന് നമ്മുടെ ആരാധനക്ക് ജീവിതവുമായി പറയത്തക്ക ബന്ധമൊന്നുമില്ലാതായിരിക്കുന്നുഅര്‍ഥശൂന്യമായ ഒരു അനുഷ്ഠാനമായി അത് അധഃപ്പതിച്ചിരിക്കുന്നുജീവിതത്തിന്‍റെ അര്‍ത്ഥം തേടി സിനിമസീരിയലുകള്‍ തുടങ്ങിയവയിലേക്കുംജീവിതത്തിന്‍റെ അര്‍ത്ഥം തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെടുന്ന പുതിയ സഭകളിലേക്കും നമ്മുടെ പുതിയ തലമുറ പലായനം ചെയ്യുന്നു.

നമ്മുടെ ആരാധനയെ എങ്ങനെ വീണ്ടും അര്‍ഥമുള്ളതാക്കാം എന്നതാണു ഇവിടുത്തെ ചിന്താവിഷയംയാന്ത്രികത ലവലേശവുമില്ലാത്ത ആരാധനയാണ് നമുക്ക് വേണ്ടത്ഉപബോധമനസ്സ് കൊണ്ടല്ലബോധമനസ്സ് കൊണ്ട് തന്നെ നമുക്ക് ആരാധനയില്‍ പങ്കെടുക്കണംപൂര്‍വികര്‍ എഴുതിവച്ചിരിക്കുന്ന പ്രാര്‍ഥനകള്‍ യാതൊരു കാരണവശാലും അധരവ്യായാമമായി അധഃപ്പതിച്ചുകൂടാആവര്‍ത്തനവിരസത ഒഴിവാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.
മനുഷ്യര്‍ക്ക് മനസിലാകുന്ന ഭാഷയിലേക്ക് ആരാധനാക്രമങ്ങള്‍ നിരന്തരം മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കണംപരമാവധി ജനസഹകരണം ഉറപ്പാക്കാന്‍ വേണ്ടി സമയനിഷ്ഠ പാലിക്കേണ്ടതാണ്ഓരോ യാമത്തിലും പ്രാര്‍ഥിക്കുന്ന പതിവ് പുനഃസ്ഥാപിക്കണംപല യാമങ്ങളിലേക്കുള്ള പ്രാര്‍ഥന ഒന്നിച്ചു യാന്ത്രികമായി ചൊല്ലുന്ന രീതി അവസാനിപ്പിക്കണംമനസ്സ് ഏകാഗ്രമാക്കി ഹൃദയം ഒന്നു തുറന്നു ഉള്‍ക്കണ്ണ് കൊണ്ട് ദൈവത്തെ ദര്‍ശിച്ചു സത്യത്തിലും ആത്മാവിലും ആരാധിക്കാതെആരാധനക്രമത്തിലുള്ളതെല്ലാം ഉരുവിടുന്നതാണ് ആരാധന എന്ന ധാരണ തിരുത്തപ്പെടണം.


സഭാനേതൃത്വത്തിന്‍റെയും ജനത്തിന്‍റെയും കൂട്ടായ സഹകരണവും ഉല്‍സാഹവും ഇക്കാര്യത്തില്‍ ഉണ്ടാകണംനമ്മുടെ ഗതാഗതസംവിധാനം മെച്ചപ്പെടുന്നതിന് ജനങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോരഭരണകൂടം അതിനു മുന്‍കൈ എടുത്തു വേണ്ട കാര്യങ്ങള്‍ ചെയ്തേ പറ്റുസുഗമമായ ഗതാഗതത്തിന് അനുയോജ്യമായ വിധത്തിലുള്ള റോഡുകള്‍ നിര്‍മ്മിക്കുകറോഡ് നിയമങ്ങള്‍ നിര്‍മിക്കുകയും നടപ്പിലാകുകയും ചെയ്യുകഇവയൊക്കെ പരിരക്ഷിക്കുക -- ഇവയൊക്കെ ഭരണകൂടത്തിന്‍റെ ചുമതലയാണ്ഇതൊക്കെ ചെയ്യാതെ റോഡപകടങ്ങള്‍ വരുന്നതെല്ലാം വണ്ടി ഓടിക്കുന്നവരുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് എന്നു പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത് ഭരണചക്രം തിരിക്കുന്നവരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്ന് നമുക്കറിയാംഏതാണ്ട് ഇതിനോട് സമാനമായ ഒരു കാര്യമാണ് നമ്മുടെ ആരാധനാപരിഷ്കരണത്തിന്‍റെ കാര്യംനമ്മുടെ ആരാധന വേണ്ടപോലെ അര്‍ഥവത്തായി നടക്കണമെങ്കില്‍ അതിനു ജനം മാത്രം വിചാരിച്ചാല്‍ പോരസഭാനേതൃത്വം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തെങ്കിലേ അത് നടക്കൂമനുഷ്യര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള ആരാധനാക്രമങ്ങള്‍ ഉണ്ടാക്കുകഎല്ലാവര്‍ക്കും പങ്കെടുക്കത്തക്ക വിധത്തിലുള്ള സൌകര്യങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുകആരാധന കാലോചിതമായി പരിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക -- ഇവയൊക്കെ സഭാനേതൃത്വത്തിന്‍റെ ഉത്തരവാദിത്തങ്ങളാണ്ഇവയൊക്കെ ചെയ്യാതെപതിവായി ആരാധനയ്ക്ക് വരാത്തതിനുംതാമസിച്ചു വരുന്നതിനുംപതിവായി കുര്‍ബാന അനുഭവിക്കാത്തതിനുംചെറുപ്പക്കാര്‍ സഭ വിട്ടു പോകുന്നതിനും മറ്റും ജനത്തെ കുറ്റം പറയുന്നതില്‍ വലിയ അര്‍ഥമില്ല.
 ഉള്ളടക്കം

No comments:

Post a Comment