മുഖവുര

ദിവസവും രാവിലെ കൃത്യസമയത്ത് ജോലിക്കെത്താന്‍ വേണ്ടി പതിവായ വഴിയിലൂടെ പതിവുള്ള നേരത്ത് പതിവ് പോലെ കാറോടിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കുകഉപബോധമനസ്സാണ് അയാളെ നിയന്ത്രിക്കുന്നത്എന്നാല്‍ ഒരു പുതിയ വഴിയിലൂടെ പോകുമ്പോള്‍ അയാളുടെ ബോധമനസ്സ് സജീവമാകുംപതിവായി ചെയ്യുന്ന കാര്യങ്ങള്‍ ഉപബോധമനസ്സിന് വിട്ടു കൊടുത്തിട്ടാണ് പുതിയ കാര്യങ്ങള്‍ക്ക് വേണ്ടി ബോധമനസ്സ് സമയവും ഊര്‍ജവും കണ്ടെത്തുന്നത്പല്ലുതേപ്പ്കുളിപത്രവായന തുടങ്ങി നാം പതിവായി ചെയ്യുന്ന കാര്യങ്ങളെല്ലാം ഉപബോധമനസിന്‍റെ നിയന്ത്രണത്തിലാണ്

പതിവായി നാം നടത്തുന്ന നമ്മുടെ പ്രാര്‍ഥനയും മിക്കപ്പോഴും ഉപബോധമനസിന്‍റെ നിയന്ത്രണത്തിലാണ് എന്നതാണു സത്യംഅങ്ങനെ വര്‍ഷങ്ങളായി നാം യാമപ്രാര്‍ഥനകള്‍ ചൊല്ലുന്നുകുര്‍ബാനയിലും മറ്റ് കൂദാശകളിലും പെരുനാളുകളിലും സംബന്ധിക്കുന്നുകുളിപല്ലുതേപ്പു തുടങ്ങിയ കാര്യങ്ങള്‍ ഉപബോമനസ്സ് കൊണ്ടായാലും ഫലത്തില്‍ പറയത്തക്ക വ്യത്യാസമില്ലഎന്നാല്‍ ആരാധനയുടെ കാര്യം അങ്ങനെയല്ലഅദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നതും ഉറക്കം തൂങ്ങിയിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇതിനുമുണ്ട്ഉപബോധമനസ്സു കൊണ്ടുള്ള ആരാധന പറയത്തക്ക പ്രയോജനം ചെയ്യുമെന്ന് തോന്നുന്നില്ലഅത് നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും ചെയ്യും.

നമ്മുടെ പരിശുദ്ധരായ പിതാക്കന്മാര്‍ നമുക്കായി സമ്മാനിച്ചിരിക്കുന്ന ആരാധനാക്രമങ്ങള്‍ യാന്ത്രികമായി ഉരുവിട്ടു പോരുന്നതിന്‍റെ ഫലമായി ആരാധന എന്താണെന്നും എന്തിനാണെന്നും ഉള്ള അറിവ് നമുക്ക് കൈമോശം വന്നിരിക്കുന്നുഒരു ചടങ്ങില്‍ പങ്കെടുക്കുന്നു എന്നല്ലാതെ ജീവനുള്ള ദൈവത്തിന്‍റെ സന്നിധിയില്‍ മാലാഖമാരോടൊപ്പം നില്ക്കുന്നു എന്ന ബോധം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നുഅതിന്‍റെ ഫലമായി നമുക്ക്പ്രത്യേകിച്ചു നമ്മുടെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുംനമ്മുടെ ആരാധന അര്‍ഥശൂന്യമായി തോന്നുന്നുആരാധനയുടെ അര്‍ഥശൂന്യത ജീവിതത്തിന്‍റെ അര്‍ഥശൂന്യതയിലേക്ക് നയിക്കുന്നുആരാധന അര്‍ഥവത്തായി അനുഭവപ്പെടുന്ന പുതിയ സഭാവിഭാഗങ്ങളിലേക്ക് മനസില്ലാമനസോടെ അവര്‍ പോകുന്നതിനും അത് കാരണമാകുന്നു.

മുമ്പ് കുടുംബാരാധന നടത്തിയിരുന്ന സമയത്ത് ഇന്ന് മിക്ക വീടുകളിലുമുള്ളത് TV സീരിയലുകളാണ്കുടുംബാരാധന ജീവിതവുമായി ബന്ധമില്ലാത്ത ഒരു ചടങ്ങായി മാറിയിരിക്കുന്നതുകൊണ്ടാണ് മനുഷ്യര്‍ ജീവിതത്തിന്‍റെ അര്‍ഥമന്വേഷിച്ചു സീരിയലുകളിലേക്ക് തിരിഞ്ഞിരിക്കുന്നത് എന്ന ദുഖസത്യം ഇനിയെങ്കിലും നാം തിരിച്ചറിയണം.


ആരാധന നമുക്ക് അര്‍ഥവത്തായി മാറണമെങ്കില്‍ ബോധപൂര്‍വമായ ഒരു ശ്രമം ആവശ്യമാണ്ഇതിനെക്കുറിച്ചുള്ള ഈ എഴുത്തുകാരന്‍റെ ബോദ്ധ്യം സമാനചിന്തയുള്ള മറ്റുള്ളവരുമായി പങ്കിടുകയാണ് ഇവിടെകുറെപ്പേര്‍ ഇതിനെക്കുറിച്ച് കൂട്ടായി ചിന്തിക്കുമ്പോള്‍ അത് ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കാംനമ്മുടെ പൂര്‍വികര്‍ വികസിപ്പിച്ചെടുത്ത ആരാധനാസംസ്കാരത്തിന്‍റെ സവിശേഷതകളാണ് ആദ്യം ചിന്താവിഷയമാക്കുന്നത്നമ്മുടെ ഇന്നത്തെ ആരാധന എപ്രകാരം അതില്‍ നിന്നു അകലെയായിപ്പോയി എന്നും എങ്ങനെ നമുക്ക് പൂര്‍വികരുടെ ആരാധനാസംസ്കാരത്തിലേക്ക് മടങ്ങി വരാം എന്നുമാണ് തുടര്‍ന്നു ചിന്തിക്കുന്നത്

ഉള്ളടക്കം

1 comment:

  1. \\o// Orthodox Worship and Prayers are mostly done from books ! This leaves chance for individual private prayers at the end - Now a days the 'Family Prayer'is non-existent because of work pattern and other time schedules!
    Proposal To Re-name MGOCSM :- This Student Movement should have an International Agenda - The New Acronym is proposed as MGISM -Mar Gregorios International Students Movement [Seeking your opinion to submit for Synod next month]

    ReplyDelete