ഒരു പുതിയ കുടുംബാരാധനാസംസ്കാരം

"നാം രാവിലെ പ്രാര്‍ഥിക്കുന്നത് കൊണ്ടാണോ സൂര്യന്‍ ഉദിക്കുന്നത്നാലോ അഞ്ചോ വയസ്സു പ്രായമുള്ളപ്പോള്‍ ഞാന്‍ എന്‍റെ മൂത്ത സഹോദരിയോടു ചോദിച്ച ഒരു ചോദ്യമാണിത്ദിവസവും രാവിലെ അഞ്ചര മണിക്ക് ഞങ്ങള്‍ വീടിന്‍റെ എറായത്ത് (ഇപ്പോഴത്തെ drawing room) ഒന്നിച്ചു കൂടി കീര്‍ത്തനങ്ങള്‍ ആലപിച്ച്വേദപുസ്തകം വായിച്ച്  എഴുന്നേറ്റ് കിഴക്കോട്ട്  തിരിഞ്ഞുനിന്ന്  പ്രഭാതനമസ്കാരം ചൊല്ലിയിരുന്നുപുസ്തകത്തിലെ പ്രാര്‍ഥനക്കൊടുവില്‍ അപ്പന്‍ ഒരു ചെറിയ വാചാപ്രാര്‍ഥനയും ഏറ്റവും ഒടുവില്‍ ത്രിത്വനാമത്തിലുള്ള ആശീര്‍വാദവും ചൊല്ലിയിരുന്നുറാന്തല്‍ വിളക്കും മറ്റും കത്തിച്ചു വച്ചാണ് പ്രാര്‍ഥന തുടങ്ങിയിരുന്നത്അന്ന് നാട്ടില്‍ വൈദ്യുതി എത്തിയിട്ടില്ലപ്രാര്‍ഥന തീരുമ്പോഴേക്കും സൂര്യന്‍ സാവധാനം തല നീട്ടുകയും പ്രകാശം പരക്കുകയും ചെയ്തിരുന്നുഅങ്ങനെയാണ് സൂര്യന്‍ ഉദിക്കുന്നതിന്‍റെ കാരണം ഞങ്ങളുടെ കുടുംബപ്രാര്‍ഥനയാണ് എന്ന നിഗമനത്തില്‍ എന്‍റെ ബാലമനസ്സ് എത്തിയത്ഏതായാലും സൂര്യോദയം പോലെ സുനിശ്ചിതമായിരുന്നു ഞങ്ങളുടെ കുടുംബാരാധനയുംഞായറാഴ്ചകളില്‍ ക്യംതാ/സ്ലീബാ നമസ്കാരക്രമത്തിലെ നമസ്കാരം മുഴുവന്‍ ചൊല്ലിയിരുന്നുഅത് കഴിഞ്ഞു പ്രഭാതനമസ്കാരത്തിന് മുമ്പായി ഞങ്ങള്‍ ദേവാലയത്തിലെത്തിയിരുന്നുഅങ്ങനെ ഞായറാഴ്ചകളില്‍ ഞങ്ങള്‍ രണ്ടു തവണ പ്രഭാതനമസ്കാരം ചൊല്ലിയിരുന്നുപ്രഭാതത്തിലെന്ന പോലെ എന്നും സന്ധ്യക്കും ഞങ്ങള്‍ക്ക്  പതിവായി കുടുംബാരാധനയുണ്ടായിരുന്നു.

ഒരു സംഭവം എന്‍റെ മനസില്‍ വരുന്നുഞാന്‍ അന്ന് സ്കൂളില്‍ പഠിക്കുന്നുഎന്‍റെ നേരെ മൂത്ത സഹോദരന്‍ കോളജിലുംസന്ധ്യാപ്രാര്‍ഥനയുടെ നേരത്ത് എന്‍റെ ജേഷ്ഠന്‍ ഉറങ്ങിപ്പോയിക്ഷീണമാണെകില്‍ ഉറങ്ങിക്കോട്ടെ എന്നു കരുതി ആരും ജേഷ്ഠനെ ഉണര്‍ത്തിയില്ലപ്രാര്‍ഥനയൊക്കെ കഴിഞ്ഞു എല്ലാവരും പഠനവും പത്രം വായനയും ഒക്കെയായി ഇരിക്കുമ്പോള്‍ ജേഷ്ഠന്‍ ഉറക്കത്തില്‍ നിന്ന്  എഴുന്നേറ്റുസന്ധ്യാപ്രാര്‍ഥന കഴിഞ്ഞ കാര്യം അറിയാതെ വേദപുസ്തകം എടുത്തു വായിക്കാന്‍ തുടങ്ങിഞാന്‍ അപ്പന്‍റെ പ്രതികരണം അറിയാനായി അപ്പന്‍റെ മുഖത്തേക്ക് നോക്കിപ്രാര്‍ഥന കഴിഞ്ഞ കാര്യം പറയണ്ട എന്നു അപ്പന്‍ കണ്ണു കാണിച്ചുഅങ്ങനെ അന്ന് ഞങ്ങള്‍ രണ്ടാം പ്രാവശ്യവും സന്ധ്യാനമസ്കാരം ചൊല്ലി.
ഞങ്ങള്‍ പത്തു മക്കളായിരുന്നുഅപ്പന്‍ ഒരു സ്കൂള്‍ അദ്ധ്യാപകനായിരുന്നുകൂടാതെ കുറെ കന്നുകാലികളെ വളര്‍ത്തുകയും വീട്ടുപുരയിടത്തിലും പാടങ്ങളിലും കുറെ കൃഷി ചെയ്യുകയും ചെയ്യുമായിരുന്നുഅപ്പന്‍ ഞങ്ങളുടെ പള്ളിയുടെ ഒരു പ്രധാന നടത്തിപ്പുകാരനായിരുന്നുസണ്ടേസ്കൂളിന്‍റെ ഹെഡ്മാസ്റ്ററായിരുന്നുവീട്ടിനടുത്തുള്ള ഒരു പബ്ലിക് ലൈബ്രറിയുടെ ചുമതല വഹിച്ചിരുന്നുകൂടാതെ ഞങ്ങളുടെ ഗ്രാമത്തിലെ ഒരു കോഓപ്പറേറ്റീവ് ബാങ്കിന്‍റെ ഒരു ചുമതലക്കാരനും ആയിരുന്നുഞങ്ങള്‍ മക്കളെയെല്ലാവരെയും കോളജില്‍ വിട്ടു പഠിപ്പിച്ചുഞങ്ങളുടെയെല്ലാം സുഖദുഖങ്ങളില്‍ അപ്പനും അമ്മയും പങ്കാളികളായിഎങ്ങനെ അവര്‍ക്ക് ഇതെല്ലാം സാധിച്ചു എന്നു ചിലപ്പോള്‍ ഞാന്‍ അതിശയിക്കാറുണ്ട്പതിവായ കുടുംബാരാധനയും ദേവാലയാരാധയും ആയിരുന്നു അവരുടെ ഊര്‍ജസ്രോതസ്സ് എന്നു ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നുഓരോ ദിവസവും അവര്‍ ദൈവത്തോടൊപ്പം ആരംഭിച്ചുദൈവകരങ്ങളില്‍ അര്‍പ്പിച്ചുകൊണ്ടു അവര്‍ ഓരോ ദിവസവും അവസാനിപ്പിച്ചുഒരു ദിവസം പോലും അവര്‍ കുടുംബപ്രാര്‍ഥന മുടക്കിയിരുന്നില്ലഒരു ഞായറാഴ്ച പോലും അവര്‍ പള്ളിയില്‍ പോകാതിരുന്നിട്ടില്ല.

ഇത് ഞങ്ങളുടെ കുടുംബത്തിലെ മാത്രം ജീവിതരീതി ആയിരുന്നില്ലഅക്കാലത്തെ ക്രൈസ്തവകുടുംബങ്ങളുടെ ജീവിതരീതി ഏറെക്കുറെ അങ്ങനെയായിരുന്നുപ്രാര്‍ഥനയില്‍ ഊര്‍ജം കണ്ടെത്തിയിരുന്ന ഒരു ജീവിതവും സംസ്കാരവും ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്എന്നാല്‍  നിര്‍ഭാഗ്യവശാല്‍  ഇക്കാലത്ത് നമുക്ക് ആ സംസ്കാരം കൈമോശം വന്നിരിക്കുന്നുപതിവായി പ്രാര്‍ഥിക്കുന്ന കുടുംബങ്ങള്‍ വിരളമായിരിക്കുന്നുമിക്ക ക്രൈസ്തവകുടുംബങ്ങളിലും രണ്ടു നേരം പോയിട്ട് ഒരു നേരം പോലും പ്രാര്‍ഥനയില്ലപതിവായി പള്ളിയില്‍ പോകുന്നത് അത്യാവശ്യമല്ലെന്ന് വന്നിരിക്കുന്നുകുടുംബാരാധനയുടെ സ്ഥാനം ടിവി സീരിയലുകള്‍ കയ്യടക്കിയിരിക്കുന്നുഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ച് ആഹാരം കഴിക്കുന്ന രീതിപോലും ഇല്ലാതായിരിക്കുന്നു.

നഷ്ടപ്പെട്ടുപോയ നമ്മുടെ ആരാധനാസംസ്കാരം അതുപോലെ പുനസ്ഥാപിക്കുവാന്‍ നമുക്ക് സാധ്യമല്ലഅതിനുള്ള ശ്രമങ്ങള്‍ നമ്മെ നിരാശപ്പെടുത്തുകയേ ഉള്ളൂഅതിനു പകരം ഇന്ന് നമ്മുടെ ജീവിതരീതിക്കനുസരണമായി ഒരു പുതിയ പ്രാര്‍ഥനാസംസ്കാരം സൃഷ്ടിക്കുവാന്‍ നമുക്ക് കഴിയണംഅതിന് എന്‍റെ മനസില്‍ തോന്നുന്ന ചില മാര്‍ഗനിര്‍ദേശങ്ങളാണ് ഇവിടെ ഞാന്‍ കുറിക്കുന്നത്.

പ്രതിദിന കുടുംബപ്രാര്‍ഥന
ഒരു കുടുംബത്തിലെ എല്ലാവരും വൈകിട്ട് കുളിയും മറ്റും കഴിഞ്ഞ് ഏതാണ്ട് ഏഴര മണിയോടെ ഒന്നിച്ച് കൂടുകഒരു കീര്‍ത്തനം ആലപിക്കുകഒരു വേദഭാഗം വായിക്കുകഒരു കൌമാ പ്രാര്‍ഥിക്കുകരണ്ട് മിനിറ്റ് മൌനമായി ധ്യാനിക്കുകഅതിനു ശേഷം എല്ലാവരും ഒരുമിച്ച് ആഹാരം കഴിക്കുക.
നിലവില്‍ കുടുംബപ്രാര്‍ഥനയില്ലാത്ത കുടുംബങ്ങളില്‍ നടപ്പാക്കാവുന്ന മിനിമം പരിപാടിയാണ് ഇത്ഇത്രയും ചെയ്യാന്‍ കഴിഞ്ഞാല്‍ ക്രമേണ അവര്‍ക്ക് സമയം അല്പം കൂടി വര്‍ദ്ധിപ്പിക്കാന്‍ സാധിയ്ക്കുംനമസ്കാരക്രമത്തിലെ മറ്റ് പ്രാര്‍ഥനകള്‍ പ്രാര്‍ഥിക്കാംക്രമേണ പ്രഭാതത്തിലും പ്രാര്‍ഥിക്കാന്‍ കഴിയുംവഴിയില്ലാത്ത ഒരു സ്ഥലത്ത് ആദ്യം ഒരു ചെറിയ വഴി വെട്ടുന്നത് പോലെയാണ് ഇത്ഒരിക്കല്‍ വഴി ഉണ്ടായിക്കഴിഞ്ഞാല്‍ അതിനെ ക്രമേണ ആവശ്യാനുസരണം വികസിപ്പിക്കാവുന്നതാണ്ഇവിടെപ്പറഞ്ഞ പ്രാര്‍ഥന ചൊല്ലാന്‍ സമയം ഇല്ലാത്തവര്‍ ഒരു കൌമാ മാത്രം പ്രാര്‍ഥിക്കുകഅതിനും സമയമില്ലാത്തവര്‍ കര്‍ത്തൃപ്രാര്‍ഥന മാത്രം പ്രാര്‍ഥിക്കുകഅതിനും സമയമില്ലാത്തപ്പോള്‍ കര്‍ത്താവേ ഞങ്ങളോട് കരുണ ചെയ്യണമേ എന്നെങ്കിലും പ്രാര്‍ഥിക്കുകപ്രാര്‍ത്ഥിക്കാതിരിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലതാണ് ഒരു വാചകമെങ്കിലും പ്രാര്‍ഥിക്കുന്നത്സമയമില്ലാത്തതുകൊണ്ട് പ്രാര്‍ഥിക്കുന്നില്ല എന്ന ഒഴികഴിവ് ഉണ്ടാകാന്‍ പാടില്ലകാരണം ഒരു സെക്കന്‍റ് കൊണ്ടും പ്രാര്‍ഥിക്കാംപ്രാര്‍ഥനയ്ക്ക് നിശ്ചിത ദൈര്‍ഘ്യം വേണമെന്ന് ആരും നിശ്ചയിച്ചിട്ടില്ലആവശ്യത്തിന് സമയവും അതിനുള്ള താല്‍പര്യവും ഉണ്ടെങ്കില്‍ മാത്രമേ ദീര്‍ഘമായി പ്രാര്‍ഥിക്കാവൂ.

നമ്മുടെ പ്രാര്‍ഥന ഒരു സെക്കന്‍റ് മാത്രമേ ഉള്ളുവെങ്കിലും അത് ഹൃദയത്തില്‍ നിന്നുയരണം എന്ന കാര്യത്തിലാണ് നാം ശ്രദ്ധിക്കേണ്ടത്ദീര്‍ഘമായ അധരവ്യായാമം ആര്‍ക്കും ഒരു ഗുണവും ചെയ്യുകയില്ല.
പ്രതിവാര  കുടുംബസംഗമം
ഒരു പ്രതിവാര  കൂട്ടുകുടുംബസംഗമം (weekly joint-family get-together) സംഘടിപ്പിക്കുന്നത് നന്നായിരിക്കുംപ്രായമായ മാതാപിതാക്കളുടെ മക്കളും കൊച്ചുമക്കളും ഒരു കൂട്ടുകുടുംബം എന്ന നിലയില്‍ ആഴ്ചയില്‍ ഒരു സമയത്ത് ഒന്നിച്ചു കൂടുക.. അവര്‍ ഒന്നിച്ചു ആഹാരം കഴിക്കുകഅവരുടെ ഒരാഴ്ചത്തെ സുഖദുഖങ്ങള്‍ പങ്കുവയ്ക്കുകഅതിനായി ദൈവത്തിന് നന്ദി പറയുകപ്രാര്‍ഥിക്കുവാനുള്ള വിഷയങ്ങള്‍ പങ്കുവയ്ക്കുകഅവര്‍ തമ്മിലുള്ള സ്നേഹബന്ധം കൂടുതല്‍ ബലപ്പെടുത്തുകഒരുമിച്ച് കീര്‍ത്തനങ്ങള്‍ ആലപിക്കുകയും വേദപുസ്തകം പഠിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുക.

കുടുംബങ്ങളുടെ നന്മയും ഭദ്രതയും കെട്ടുറപ്പുമാണ് ഈ പരിപാടി ലക്ഷ്യം വയ്ക്കുന്നത്എവിടെ എപ്പോള്‍ ഒരുമിച്ച് കൂടണമെന്നും കൂടുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്നും അതാത് കുടുംബാംഗങ്ങള്‍ തീരുമാനിക്കട്ടെപുസ്തകത്തിലുള്ള പ്രാര്‍ഥനകള്‍ ചൊല്ലാന്‍ താല്പര്യമുള്ളവര്‍ അങ്ങനെ ചെയ്യട്ടെസ്വന്തമായി എഴുതിയുണ്ടാക്കുന്ന പ്രാര്‍ഥനകള്‍ ചൊല്ലാന്‍ താല്പര്യപ്പെടുന്നവര്‍ അങ്ങനെ ചെയ്യട്ടെ.
ഇത് ഒരു കുടുംബത്തിന്‍റെ മാത്രം പ്രാര്‍ഥനായോഗമാണ്എന്നാല്‍ അതിനെ പ്രാര്‍ഥനായോഗം എന്നു വിളിക്കാതിരിക്കുകയാവും നല്ലത്പ്രതിവാര  കുടുംബസംഗമം എന്ന പേരിന് ഒരു പുതുമയുണ്ട്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധതരം ജീവിതശൈലികളുമായി ചിതറിപ്പാര്‍ക്കുന്ന നമ്മുടെ ആളുകള്‍ ഇത് പ്രായോഗികമാക്കുന്നത് നന്നായിരിക്കുംജോലിക്കു വേണ്ടി മാറി താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരുമിച്ച് കൂടാന്‍ കഴിയുന്നത് നല്ലതാണ്നമ്മുടെ കുടുംബങ്ങളുടെ കെട്ടുറപ്പിന് വേണ്ടിയുള്ള ഒരു പദ്ധതി എന്ന നിലയില്‍ പ്രതിവാരകുടുംബസംഗമം സഭാതലത്തില്‍ ആവിഷ്കരിച്ചു നടപ്പാക്കാവുന്നതാണ്അതിനു വേണ്ട പ്രചോദനവും മാര്‍ഗനിര്‍ദേശങ്ങളും ഇടവക തലത്തില്‍ നല്‍കാവുന്നതാണ്വനിതാസമാജമോ യുവജനപ്രസ്ഥാനമോ അതിനു വേണ്ട നേതൃത്വം നല്‍കുന്നത് നന്നായിരിക്കും.

പ്രതിമാസ കുടുംബക്കൂട്ടായ്മ
സ്നേഹവിരുന്ന് (agape) എന്നു അറിയപ്പെടുന്ന ഒരു പരിപാടി ആദിമസഭയില്‍ നിലവിലിരുന്നുഅത് ഇന്നത്തെ potluck dinner പോലെ ആയിരുന്നു എന്നു തോന്നുന്നുകൂടുന്ന ആളുകളെല്ലാം എന്തെങ്കിലും ആഹാരവിഭവങ്ങള്‍ കൊണ്ടുവരികഅവ എല്ലാവരും ചേര്‍ന്ന് ഭക്ഷിക്കുകഇത് വളരെ എളുപ്പത്തിലും അര്‍ഥവത്തായും സംഘടിപ്പിക്കാവുന്ന ഒരു പരിപാടിയാണ്ഇക്കാലത്തും ഇത് നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.. ഒരു പ്രദേശത്തുള്ള പത്തോ ഇരുപതോ കുടുംബങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ ഒന്നിച്ചു കൂടി ഒരു സ്നേഹവിരുന്ന് നടത്താവുന്നതാണ്ഒന്നിച്ചു ആഹാരം കഴിക്കുന്നതിലൂടെ ക്രമേണ അവര്‍ക്കിടയിലുള്ള സ്നേഹബന്ധം ശക്തമാകുംപരസ്പരം കൈത്താങ്ങല്‍ നല്‍കുന്ന കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായി അത് മാറും.

ഇങ്ങനെ ഒരു കുടുംബക്കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്‍റെ ചുമതല യുവജനങ്ങള്‍ മനസ്സോടെ ഏറ്റെടുക്കുന്നത് നന്നായിരിക്കുംഒന്നിച്ചുകൂടി ആഹാരം കഴിക്കുന്നത് കൂടാതെ മറ്റ് പല പരിപാടികളും നടത്താവുന്നതാണ്പരസ്പരം സുഖദുഖങ്ങള്‍ പങ്കിടുന്നതും ഒന്നിച്ചു പ്രാര്‍ഥിക്കുന്നതും ഒഴിച്ചുകൂടാനാവാത്ത പരിപാടികളായിരിക്കണംകൂടാതെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന പഠനപരിപാടികളും ഇതിന്‍റെ ഭാഗമാക്കാവുന്നതാണ്.

ഇതിനോട് സമാനമായ ഒരു പരിപാടി ഇപ്പോള്‍ നിലവിലുള്ളത് പ്രാദേശിക പ്രാര്‍ഥനായോഗങ്ങളാണ്എന്‍റെ മാതൃയിടവകയില്‍ ഏതാണ്ട് 160 ഭവനങ്ങള്‍ ഉണ്ട്ഇവയെ നാലു ഭാഗങ്ങളായി തിരിച്ചു ഓരോ ഭാഗത്തും പ്രതിവാര പ്രാര്‍ഥനായോഗം നടത്തുന്നുഇതില്‍ നിന്നു പലതുകൊണ്ടും വ്യത്യസ്ഥമാണ് നാം ഇവിടെ ചിന്തിക്കുന്ന കുടുംബക്കൂട്ടായ്മ.

പ്രാര്‍ഥനായോഗങ്ങള്‍ എല്ലാവര്‍ക്കുമായാണ് എന്നു പറയപ്പെടുന്നുണ്ടെങ്കിലും ഫലത്തില്‍ പലയിടത്തും സ്ത്രീകള്‍ മാത്രമാണു കൂടുന്നത്കുറെ കുഞ്ഞുങ്ങളും ഉണ്ടാവുംകുടുംബക്കൂട്ടായ്മ സ്ത്രീകളുടെ മാത്രം കൂട്ടായ്മയല്ലഎല്ലാവരുടെയും കൂട്ടായ്മയാണ്.
പ്രാര്‍ഥനായോഗങ്ങളില്‍ സാധാരണ കൂടുന്നത് ഒരു ഇടവകയില്‍ പെട്ട ആളുകള്‍ മാത്രമാണ് എന്നാല്‍ ഒരു പ്രദേശത്തുള്ള എല്ലാത്തരം ആളുകളും ഒന്നിച്ചു കൂടുന്ന ഒരു പരിപാടിയായി കുടുംബക്കൂട്ടായ്മ നടത്തുന്നത് നന്നായിരിക്കുംജാതിമതവര്‍ഗവര്‍ണലിംഗപ്രായ ഭേദങ്ങള്‍ ഇല്ലാതെ ഒരു പ്രദേശത്തുള്ള എല്ലാ കുടുംബങ്ങള്‍ക്കും ഒന്നിച്ചു കൂടാന്‍ കഴിയുന്ന ഒരു കൂട്ടായ്മയാണ് ലക്ഷ്യമാക്കേണ്ടത്ഒരു ഇടവകയില്‍ പെട്ട ആളുകള്‍ക്ക് ഇത് ആസൂത്രണം ചെയ്യുകയും മുന്‍കൈ എടുക്കുകയും ചെയ്യാമെങ്കിലും അത് ആ ഇടവകയില്‍പ്പെട്ടവര്‍ക്ക് വേണ്ടി മാത്രമാകുന്നത് പറയത്തക്ക പ്രയോജനം ചെയ്യുകയില്ലആരെയും സ്വാഗതം ചെയ്യുന്ന ഒരു പരിപാടിയായിരിക്കണം അത്.

പ്രാര്‍ഥനായോഗങ്ങള്‍ സാധാരണ ആഴ്ചയില്‍ ഒരിക്കലാണ് കൂടുന്നത്കുടുംബക്കൂട്ടായ്മ ആഴ്ച തോറും കൂടുന്നത് പ്രായോഗികമല്ലമാസത്തില്‍ ഒരിക്കല്‍ മതിയാവും.
പ്രാര്‍ഥനായോഗങ്ങളിലെ സ്ഥിരം പരിപാടികള്‍ ഗീതാലാപനംവേദപാരായണംവേദവ്യാഖ്യാനംപ്രാര്‍ഥന എന്നിവയാണ്ആതിഥേയഭവനക്കാര്‍ ഒരു ലഘുഭക്ഷണം കൊടുക്കാറുണ്ട്കുടുംബക്കൂട്ടായ്മയിലെ പ്രധാനപരിപാടി അവര്‍ കൊണ്ടുവരുന്ന ഭക്ഷണവിഭവങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഭക്ഷിക്കുന്നത് തന്നെയാണ്ഇതുകൂടാതെ എല്ലാവര്‍ക്കും താല്‍പര്യമുള്ള മറ്റ് പരിപാടികള്‍ അവര്‍ക്ക് ആലോചിച്ചു നടപ്പിലാക്കാവുന്നതാണ്ഗീതങ്ങള്‍ അര്‍ഥമറിയാതെ ആലപിക്കുന്നതിന് പകരം ആളുകള്‍ അവര്‍ സ്വന്തമായി രചിച്ചവയും അവര്‍ക്ക് അര്‍ഥവത്തായി തോന്നുന്നവയുമായ ഗീതങ്ങള്‍ ആലപിക്കട്ടെഅര്‍ഥമറിയാതെ വേദഭാഗങ്ങള്‍ വായിക്കുന്നതിന് പകരം അവര്‍ക്ക് അര്‍ഥവത്തായി തോന്നുന്ന വേദഭാഗങ്ങളും മറ്റ് രചനകളും വായിക്കട്ടെഅര്‍ഥമില്ലാതെ നീണ്ട പ്രാര്‍ഥനകള്‍ ചൊല്ലുന്നതിന് പകരം അര്‍ഥവത്തായി ചെറിയ പ്രാര്‍ഥനകള്‍ ചൊല്ലുക.

കുടുംബക്കൂട്ടായ്മയുടെ ലക്ഷ്യം അതിന്‍റെ നടത്തിപ്പുകാര്‍ക്ക് വ്യക്തമായിരിക്കണംഎല്ലാവരുടെയും നന്മയും ഉന്നതിയും മെച്ചപ്പെട്ട സ്നേഹബന്ധങ്ങളും പരസ്പരബഹുമാനവും ഒക്കെയായിരിക്കണം ലക്ഷ്യംദുഖങ്ങളില്‍ പരസ്പരം കൈത്താങ്ങള്‍ നല്‍കുകഅറിവുകള്‍ പങ്കിടുകഇതൊക്കെയുണ്ടാവണംലക്ഷ്യം വ്യക്തമാണെങ്കില്‍ അതിലെത്താന്‍ സഹായിക്കുന്ന എന്തു മാര്‍ഗങ്ങളും പ്രവര്‍ത്തനപരിപാടികളും നടപ്പിലാക്കാവുന്നതാണ്ലക്ഷ്യത്തെപ്പറ്റി വ്യക്തമായ ധാരണയില്ലെങ്കില്‍ കുടുംബക്കൂട്ടായ്മ നന്മയ്ക്ക് പകരം തിന്‍മക്ക് മുഖാന്തരമാകാംഒന്നിച്ചുകൂടി മദ്യപാനത്തിലേര്‍പ്പെടുന്നതും പരദൂഷണം പറയുന്നതും മറ്റും നന്മയ്ക്ക് മുഖാന്തരമാവുകയില്ല

No comments:

Post a Comment